ആദ്യ മണിക്കൂറുകളില്‍ വളരെ പോസിറ്റീവ് ആയ റിവ്യൂസ് കിട്ടിയെങ്കിലും പെട്ടെന്ന് മാറിമറിഞ്ഞു! ഗോപി സുന്ദറിനെ വെറുതെയല്ല കോപ്പി സുന്ദര്‍ എന്ന് വിളിക്കുന്നതെന്ന് സോഷ്യൽമീഡിയ.. ഒറിജിനല്‍ പാട്ട് കുത്തിപ്പൊക്കി ആരാധകർ

ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന് ശേഷം പുറത്തുവിട്ട ഏറ്റവും പ്രതീക്ഷയുള്ള വാര്‍ത്തയായിരുന്നു, ഇരുവരും ഒന്നിച്ച് എത്തുന്ന മ്യൂസിക് ആല്‍ബം. തൊന്തരവ് എന്ന് പേരിട്ട ആല്‍ബത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ടീസറിന് തന്നെ ഗംഭീര വരവേല്‍പാണ് ലഭിച്ചത്. ഇപ്പോഴിതാ ആ പ്രതീക്ഷ ഒട്ടും വീണുപോകാതെ ആല്‍ബം റിലീസ് ചെയ്തിരിയ്ക്കുന്നു. ഗോപി സുന്ദറിന്റെ വേറിട്ട ശബ്ദം ഗാനത്തിന് പുതുമ നല്‍കുന്നുണ്ട്. അമൃത സുരേഷ് പാട്ടിലും അഭിനയത്തിലും മുന്നിട്ട് നില്‍ക്കുന്നു. വിഷ്വല്‍ ആണ് പിന്നെ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. അനന്ദു കൈപ്പുള്ളിയാണ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.
ആദ്യ മണിക്കൂറുകളില്‍ വളരെ പോസിറ്റീവ് ആയ റിവ്യൂസ് ആണ് ആല്‍ബത്തിന് കിട്ടിയത്. എന്നാൽ പെട്ടന്ന് അത് മാറിമറിഞ്ഞു. തൊന്തരവ് തീര്‍ത്തും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ഈ പാട്ട് എവിടെയോ കേട്ട് മറന്നത് പോലെയുണ്ട് എന്ന് തുടക്കം മുതലേ കമന്റുകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ പതിയെ പാട്ട് ഏതാണെന്ന് കാഴ്ചക്കാര്‍ തന്നെ കണ്ടെത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുകയായിരുന്നു. നേരത്തെ തന്നെ ഗോപി സുന്ദര്‍ കോപ്പി അടിച്ച് പാട്ടുകള്‍ ഉണ്ടാക്കുന്ന എന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഈ പാട്ടും റിലീസ് ആയതോടെ ആ വിമര്‍ശനവും കൂടുകയാണ്. ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തിലെ പാട്ടിന് സമാനമാണ് തൊന്തരവ് എന്നാണ് നിരീക്ഷകരുടെ കണ്ടെത്തല്‍. പാട്ടിന്റെ ഈണം മാത്രമല്ല, ദൃശ്യവത്കരണവും സമാനമായ രീതിയിലാണ്. 'തമ്മിലൊരു വാക്ക് മിണ്ടാതെ' എന്ന് തുടങ്ങുന്ന പാട്ട് കുറച്ച് കൂടെ ലൗഡ് വോയിസ് ആണ്, ഗോപി സുന്ദറിന്റെ ശബ്ദത്തിന് അത്രയും ലൗഡ് ഇല്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ.
https://www.facebook.com/Malayalivartha

























