മോള്‍ക്ക് മോളുടേതായ ചോയ്സുണ്ടല്ലോ, അവളുടേതായ രീതിയില്‍ അവളെന്നെ അംഗീകരിച്ചിട്ടുണ്ട്... വിളിക്കുന്നത് അങ്കോണ്ട എന്നാണ്! അതിന്റെ കാരണം തുറന്ന് പറഞ്ഞ് അമൃത.. പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അമൃതയും ഗോപി സുന്ദറും

അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള ബന്ധം ഇപ്പോഴും പലര്‍ക്കും അഗീകരിക്കാന്‍ സാധിച്ചിട്ടില്ല. ബന്ധം തുറന്നുപറഞ്ഞപ്പോള്‍ ഇരുവർക്കും നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങളായിരുന്നു. ഇരുവരും ഒന്നിച്ചതിന് പിന്നാലെ ഇപ്പോഴിതാ ആൽബവും പുറത്തിറക്കിയിരിക്കുകയാണ്. ഇപ്പോഴിതാ അമൃതയുടെ മകൾ പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഇരുവരും. പാപ്പു തന്നെ വളരെ പെട്ടെന്ന് അംഗീകരിച്ചെന്ന് ഗോപിസുന്ദര്‍ പറഞ്ഞു. കുടുംബത്തിലെല്ലാവരും തന്നെ അങ്കൂട്ടന്‍ എന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ മോള്‍ വിളിക്കുന്നത് അങ്കോണ്ട എന്നാണെന്നും അമൃത പറയുന്നു. അവള്‍ക്ക് എല്ലാത്തിനോടുമൊരു ഓണ്ട ചേര്‍ക്കുന്ന സ്വഭാവമുണ്ട്. മമ്മോണ്ട, അഭിയോണ്ട എന്നൊക്കെയാണ് വിളിക്കുന്നത്. ഇടയ്ക്ക് ഞാനവളെ വഴക്ക് പറഞ്ഞപ്പോള്‍ മമ്മി നോക്കിക്കോ, ഞാനിത് അങ്കോണ്ടയുടെ അടുത്ത് പറഞ്ഞുകൊടുക്കുന്നുണ്ട്. എങ്ങനെ അടുത്തു എന്നറിയില്ല, ഞങ്ങള്‍ നല്ല ഫ്രണ്ട്ലിയാണ്. അമൃത വ്യക്തമാക്കി. അതേസമയം, പാപ്പുവുമായി റാപ്പോ ഉണ്ടാക്കാനൊന്നും നോക്കിയിട്ടില്ല അതങ്ങനെ സ്വഭാവികമായി സംഭവിച്ചതാണെന്ന് ഗോപി സുന്ദറും പറഞ്ഞു. ആരേയും ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കാതെ എന്റേതായ രീതിയില്‍ ജീവിച്ച് പോവാന്‍ ശ്രമിക്കുന്നയാളാണ്. മോള്‍ക്ക് മോളുടേതായ ചോയ്സുണ്ടല്ലോ, അവളുടേതായ രീതിയില്‍ അവളെന്നെ അംഗീകരിച്ചിട്ടുണ്ട്. അവള്‍ നല്ല ഹാപ്പിയാണെന്നും ഗോപിസുന്ദർ പറഞ്ഞു.
https://www.facebook.com/Malayalivartha

























