Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തല്ല് കൊണ്ട് തിയറ്റർ നിറഞ്ഞാടി തല്ലുമാല! ടൊവിനോ ആരാധകർക്കും മേക്കിംഗ് സ്റ്റെെലിൽ പരീക്ഷണം ഇഷ്ടപ്പെടുന്നവർക്കും ആഘോഷമാക്കാനാകുന്ന ചിത്രം; തല്ലുമാല റിവ്യൂ പൊളിക്കും...

12 AUGUST 2022 03:35 PM IST
മലയാളി വാര്‍ത്ത

റിലീസിനു മുൻപ് എത്തിയ ട്രെയ്‍ലറും പാട്ടുകളും അടക്കമുള്ള പ്രൊമോഷണൽ മെറ്റീരിയലുകളിലൂടെ സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് തല്ലുമാല. ടൊവിനോ ആരാധകർക്കും മേക്കിംഗ് സ്റ്റെെലിൽ പരീക്ഷണം ഇഷ്ടപ്പെടുന്നവർക്കും ആഘോഷമാക്കാനാകുന്ന ചിത്രം കൂടിയാണ് തല്ലുമാല. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ ടൊവിനോ തോമസ് എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടെെറ്റിൽ പോലെ തന്നെ ആദ്യം മുതൽ അവസാനം വരെ തല്ലാണ്. കഥയും കഥാപാത്രങ്ങളും എല്ലാം ഒത്തുചേരുന്നതും തല്ലുകളിൽ നിന്നാണ്. തല്ലിനെ ചിത്രത്തിലെ ഒരു കഥാപാത്രമായി തന്നെ വേണമെങ്കിൽ പറയാം. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാതെ നടക്കുന്ന പൊന്നാനിയിലെ ഒരു കൂട്ടം ഫ്രീക്കന്മാരായ യുവാക്കളുടെ കഥയാണ് തല്ലുമാല. തല്ലിന് പുറമെ സാഹചര്യത്തിന് അനുയോജ്യമായ തമാശകളും ഗാനങ്ങളുമാണ് തല്ലുമാലയിലുള്ളത്. സംഗീതത്തിന്റെയും എഡിറ്റിംഗിന്റെയും സാദ്ധ്യതകൾ ഇത്രത്തോളം പരീക്ഷിച്ച ഒരു മലയാള സിനിമ സമീപ ഭാവിയിൽ പുറത്തിറങ്ങിയിട്ടില്ല.

നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്. വിഷ്‌ണു വിജയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ഗംഭീരമായി.ചിത്രത്തിലുടനീളമുള്ള തല്ലുകൾ ഗംഭീരമായി ഒരുക്കിയതിൽ ആക്ഷൻ കൊറിയോഗ്രാഫർ പ്രത്യേക കെെയടി അർഹിക്കുന്നുണ്ട്. ടൊവിനോ ഉൾപ്പടെയുള്ള കഥാപാത്രങ്ങളുടെ ആക്ഷൻ രംഗങ്ങളിലെ പ്രകടനവും ചിത്രത്തിന് ഗുണം ചെയ്‌തു. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു കളർഫുൾ ഫൺ റെെഡാണ് ചിത്രം. എന്നാൽ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്‌തിപ്പെടുത്താൻ സാധിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends