രാജ്യം 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്.. അതിനെ സംബന്ധിച്ച് താങ്കളുടെ പേജിൽ ഒന്നും കാണാനില്ലല്ലോ' എന്ന ചോദ്യവുമായി ആരാധകൻ! ഞെട്ടിക്കുന്ന മറുപടിയുമായി താരം
രാജ്യം 75ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. താരങ്ങളൊക്കെ തന്നെ തന്റെ സോഷ്യൽമീഡിയ വഴി ആഘോഷങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ആക്ഷൻ ഹീറോ ബാബു ആന്റണി തന്റെ പോസ്റ്റിന് നടൻ നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. മോഹൻലാലിനും എം ജി സോമനുമൊപ്പമുള്ള ഒരു ചിത്രം ബാബു ആന്റണി നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് 'താങ്കൾ ഒരു ഇന്ത്യക്കാരനല്ലേ, രാജ്യം 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് താങ്കളുടെ പേജിൽ ഒന്നും കാണാനില്ലല്ലോ' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'താങ്കൾ ഇന്ത്യയിലല്ലേ, നാളെയാണ് സുഹൃത്തേ 75ാം സ്വാതന്ത്ര്യ ദിന'മെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ ആണ് ബാബു ആന്റണിയുടെ പുതിയ ചിത്രം.
https://www.facebook.com/Malayalivartha