Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാണികളുടെ വർദ്ധനവ് അനുസരിച്ച് കൂടുതൽ സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നു... ആദ്യ ദിനത്തിൽ1.25 കോടിയും രണ്ട് ദിവസം കൊണ്ട് 2. 71 കോടി രൂപയും ചിത്രം നേടി! ന്നാ താൻ കേസ് കൊട്’ തകർത്തു മുന്നേറുന്നു

14 AUGUST 2022 04:29 PM IST
മലയാളി വാര്‍ത്ത

ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റിക്കൽ ഡ്രാമ ചിത്രം കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട് മികച്ച പ്രതികരണത്തിലൂടെ മുന്നേറുകയാണ്. ഇപ്പോഴിതാ, പ്രേക്ഷകരുടെ ആവശ്യമനുസരിച്ച് സിനിമയുടെ പ്രദർശനം വർദ്ധിപ്പിച്ചിരിക്കുകയാണ്. കാണികളുടെ വർദ്ധനവ് അനുസരിച്ചാണ് കൂടുതൽ സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനത്തിൽ1.25 കോടിയും രണ്ട് ദിവസം കൊണ്ട് 2. 71 കോടി രൂപയും ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.

ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. കാസർക്കോടാണ് ചിത്രത്തിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവർത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മൽ രാജീവൻ. ഹോസ്‌ദുർഗിൽ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസിൽ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവൻ ചെന്നെത്തുന്നത് ചിമേനിയിൽ ആണ്. ആ നാട്ടിൽ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാവുകയും അവൾക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നു. മോഷണമെല്ലാം നിർത്തി മനസമാധാനത്തോടെ ജീവിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി രാജീവന്റെ മേൽ ഒരു മോഷണകുറ്റം ആരോപിക്കപ്പെടുകയാണ്. ആ​ കേസിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ നടത്തുന്ന നിയമപോരാട്ടമാണ് ചിത്രം.

വിചിത്രമെന്നു തോന്നുന്ന ആ കേസിന് പോകപോകെ വലിയ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. ഇന്നാട്ടിലെ നിയമ വ്യവസ്ഥിതിയോടാണ് സാധാരണക്കാരനായ രാജീവൻ പോരാടുന്നത്. ഒരു കോർട്ട്റൂം ഡ്രാമ കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’. എന്നാൽ ഒട്ടും ബോറടിപ്പിക്കുന്നില്ല കോടതി മുറിയിലെ രംഗങ്ങളൊന്നും. സാഹചര്യങ്ങൾക്ക് അനുസൃതമായ തമാശകളും നർമ്മമുഹൂർത്തങ്ങളുമൊക്കെ ധാരാളമുണ്ട് ചിത്രത്തിൽ. കാസർഗോഡ് ഭാഷയെ വളരെ ബുദ്ധിപരമായി തന്നെ ചിത്രത്തിലേക്ക് കൊണ്ടുവരാനും സംവിധായകനു സാധിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends