സ്വാതന്ത്ര്യദിനത്തില്‍ മഞ്ജു വാര്യരുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ വൈറല്‍

രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ വൈറലായി മഞ്ജു വാര്യരുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'വെള്ളരിപട്ടണം'. മഹേഷ് വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. പോസ്റ്ററില്‍ ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിലുള്ള മഞ്ജുവാര്യരെയും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന സൗബിന്‍ ഷാഹിറിനെയുമാണ് കാണിക്കുന്നത്. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകന്‍ മഹേഷും ചേര്‍ന്നാണ് രചന നിര്‍വ്വഹിക്കുന്നത്. ഇപ്പോളിതാ, സിനിമയുടേതായി റിലീസ് ചെയ്ത പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. അലക്‌സ് ജെ പുളിക്കല്‍ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























