50 കോടിയും കടന്ന് സീതാരാമം കുതിക്കുന്നു...

സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ദുല്‍ഖര്‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും സീതാരാമം നേടിയത്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുടി ഒരുക്കിയ സീതാരാമം.
രണ്ടാം വാരത്തിലേക്കെത്തുമ്‌ബോള്‍ ചിത്രം അമ്ബത് കോടി ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. ആഗോളതലത്തില്‍ ചിത്രം അമ്ബത് കോടി നേടിയ വിവരം ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കേരളത്തില്‍ നിന്നും മാത്രം അഞ്ച് കോടിക്ക് മുകളിലാണ് സീതാരാമം കളക്ട് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ 350 ഷോകളായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം ആയപ്പോഴേക്കും അഞ്ഞൂറിലധികം ഷോകളായി ഉയര്‍ന്നു.
ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍ സീതയായും രശ്മിക മന്ദാന അഫ്രീന്‍ ആയുമാണ് ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























