തുറന്ന ജീപ്പിൽ പരേഡ് വീക്ഷിച്ച് പതാക ഉയർത്തി ദുൽഖർ! തെലങ്കാനയിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ച് താരം; ചടങ്ങുകൾ ഗംഭീരമാക്കിയതിന് പൊലീസിന് നന്ദി പറഞ്ഞ് ദുൽഖർ

ദുൽഖറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ 'സീതാ രാമം' എന്ന തെലുങ്ക് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോഴും മുന്നേറുകയാണ്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ 'സീതാ രാമം' ഹാനു രാഘവപുഡിയാണ് സംവിധാനം ചെയ്‌തത്. ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്.
തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സിനിമയിലൂടെ മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ശ്രദ്ധ നേടുകയാണ് ദുൽഖർ സൽമാൻ. രാജ്യം 75 മത് സ്വാന്ത്ര്യദിനാഘോഷ പരിപാടിയുടെ ആഘോഷത്തിലാണ്. സെലിബ്രിറ്റികളുടെ ആഘോഷങ്ങളും സോഷ്യൽമീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ദുൽഖർ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് തെലങ്കാനയിലെ സൈബരാബാദിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണ്.
പൊലീസിനൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വീഡിയോ ദുൽഖർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. താരം തുറന്ന ജീപ്പിൽ പരേഡ് വീക്ഷിക്കുന്നതും പതാക ഉയർത്തുന്നതും വീഡിയോയിൽ കാണാം. സ്വാതന്ത്ര്യദിനം ഗംഭീരമാക്കിയതിന് പൊലീസിന് ദുൽഖർ നന്ദിയും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























