എന്ത് അഴകാണ്! കണ്ണെടുക്കാൻ തോന്നില്ല... ക്ലാസ്സിക് ലുക്കിൽ മഞ്ജു വാര്യർ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ.. വരാനിരിക്കുന്നത് സന്തോഷത്തിന്റെ ദിനങ്ങളെന്ന് മഞ്ജു

മഞ്ജു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളരി പട്ടണം. ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുകയാണ്. ഇന്ദിരാ ഗാന്ധി ലുക്കില്‍ മഞ്ജു വാര്യരും ചര്‍ക്ക നൂല്‍ നൂല്‍ക്കുന്ന സൗബിനുമാണ് പോസ്റ്ററിലുള്ളത്. നര്‍മത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് 'വെള്ളരി പട്ടണം'. മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു ഇപ്പോൾ സ്റ്റൈലൻ ലുക്കിൽ പങ്കുവെച്ച ചിത്രം കൂടുതൽ വൈറലാകുകയാണ്. വരാനിരിക്കുന്നത് സന്തോഷത്തിന്റെ ദിനങ്ങളാണ് എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. കല്യാൺ ജൂവലേഴ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത് ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. താരം ഇപ്പോൾ അജിതിനൊപ്പമുള്ള തമിഴ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. പൃഥ്വിരാജ് ചിത്രം കാപ്പയിൽ മഞ്ജു വാര്യർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. തുടർന്ന് അപർണ ബാലമുരളി ചിത്രത്തിലെ പ്രധാന കഥാപത്രമായി എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























