രത്നം പോലെയും വജ്രം പോലെയും തിളക്കമുള്ളവൾ! ചിത്രങ്ങൾ പകർത്താൻ ഫോണിലെ ഫിൽറ്റേഴ്സിന്റെ ആവശ്യമില്ല... നയൻതാരയുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് വിഘ്നേഷ് കുറിച്ചത് കണ്ടോ?

അവധിക്കാലം ആഘോഷിക്കാൻ ബാഴ്സലോണയിലേക്ക് യാത്ര പുറപ്പെട്ടിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. സ്പെയിനിലെ ബാഴ്സലോണയിൽ രണ്ടാഴ്ച ചെലവഴിക്കാനാണ് ഇരുവരുടെയും തീരുമാനം. വിവാഹത്തിന് മുൻപേ ഇരുവരുടെയും ഹൃദയത്തിൽ ഈ നഗരം ചേക്കേറിയിരുന്നതാണ്. രണ്ടുദിവസം മുൻപാണ് സ്പെയിനിലേക്ക് ഇരുവരും പറന്നത്. “തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു,” എന്നാണ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തു കൊണ്ട് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇപ്പോഴിത ബാഴ്സലോണയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ് ശിവൻ. നയൻതാരയുടെ ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രത്നം പോലെയും വജ്രം പോലെയും തിളക്കമുള്ളവൾ എന്നാണ് നയൻതാരയെ വിഘ്നേഷ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ പകർത്താൻ ഫോണിലെ ഫിൽറ്റേഴ്സിന്റെ ആവശ്യമില്ലെന്നും ഹാഷ് ടാഗിൽ വിഘ്നേഷ് സൂചിപ്പിക്കുന്നു. ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.
https://www.facebook.com/Malayalivartha
























