Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2012 ൽ മനീഷയ്ക്ക് അണ്ഡാശയ കാൻസർ ഉണ്ടെന്നു കണ്ടെത്തി.. ജീവിതത്തിൽ പതറാതെ രോഗത്തെ നേരിട്ടു... ഒരു വർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി! അഞ്ചുവർഷത്തെ ക്യാൻസർ ചികിത്സയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തി! തൊണ്ണൂറുകളിലെ ബോളിവുഡിന്റെ സ്വപ്ന നായികയായി മാറിയ മനീഷ 52-ന്റെ നിറവിൽ...

16 AUGUST 2022 12:53 PM IST
മലയാളി വാര്‍ത്ത

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് മനീഷ കൊയ്‌രാള ജനിച്ചത്. 1991-ൽ സൗദാഗർ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച മനീഷ '1942: എ ലവ് സ്റ്റോറി', 'അകേലെ ഹം അകേലെ തും', 'ബോംബെ, ഖാമോഷി: ദി മ്യൂസിക്കൽ', 'ദിൽ സേ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. ബോംബൈ, ഖാമോഷി , ദി മ്യൂസിക്കൽ ,കമ്പനി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. 2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ കാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. എന്നാൽ പതറാതെ അവർ രോഗത്തെ നേരിട്ടു. ഒരു വർഷത്തോളം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ താരം ജീവിതത്തിലേക്ക് തിരിച്ചെത്തി. കാൻസർ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ച് എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ഹീൽഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്' എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. അഞ്ചുവർഷത്തെ ക്യാൻസർ ചികിത്സയ്ക്ക് ശേഷം മനീഷ സിനിമയിലേക്ക് മടങ്ങിയെത്തി. 'ഡിയർ മായ', 'ലസ്റ്റ് സ്റ്റോറീസ്', 'സഞ്ജു' എന്നീ ചിത്രങ്ങളും വിജയമായിരുന്നു. നേപ്പാളിലെ രാജകുടുംബത്തിൽ നിന്നുവന്ന് മോഡലിങ്ങിലൂടെ സിനിമയിലേക്ക് ചേക്കേറിയ മനീഷ കൊയ്‌രാള. തൊണ്ണൂറുകളിലെ ബോളിവുഡിന്റെ സ്വപ്ന നായികയായി മാറിയ മനീഷ ഇന്ന് ഇപ്പോൾ 52-ന്റെ നിറവിലാണ്. സിനിമ ജീവിത്തിന്റെ മൂന്ന് പതിറ്റാണ്ടികൾ പിന്നിടുമ്പോൾ താരത്തിന്റെ മറക്കാനാകത്ത കഥാപാത്രങ്ങളിൽ ഒന്ന് മണിരത്നത്തിന്റെ 'ബോംബെ' എന്ന ചിത്രത്തിലെ ഷൈലാ ബാനുവാണ്.

അരവിന്ദ് സ്വാമിയുമായുള്ള ഓൺസ്ക്രീൻ കെമിസ്റ്രി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 'ബോംബെ'യിൽ നായികയായകുന്നതിൽ നിന്ന് തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് എന്ന് മനീഷ ഒരിക്കൽ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. 20 വയസ് മാത്രം പ്രായമുള്ള താൻ ഒരമ്മയായി അഭിനയിക്കണം എന്ന കാരണം കൊണ്ട് മണിരത്നം ചിത്രത്തിൽ നിന്ന് പിന്മാറാൻ നിരവധിപേർ ആവശ്യപ്പെട്ടു എന്നണ് താരം പറഞ്ഞത്. എന്റെ ഇരുപതുകളിൽ ഞാൻ അമ്മയായി അഭിനയിച്ചാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ എനിക്ക് മുത്തശ്ശി റോൾ അഭിനയിക്കേണ്ടി വരും എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. എന്നാൽ മറ്റുചിലർ പറഞ്ഞത് അങ്ങനെ ചിന്തിക്കുന്നത് അബദ്ധമാണ് എന്നാണ്. മണി രത്നത്തിന്റെ ചിത്രം വേണ്ടെന്ന് വെക്കുന്നത് മണ്ടത്തരമാണ്. ആ വാക്കുകൾ എന്നെ ഏറെ സഹായിച്ചു.' താരം പറ‍ഞ്ഞു. 1995-ലാണ് 'ബോംബെ' റിലീസ് ചെയ്യുന്നത്. 1992 ഡിസംബറിലും 1993 ജനുവരിയിലുമായി ബോംബെയിൽ നടന്ന കലാപം പ്രമേയമാക്കിക്കൊണ്ടാണ് ചിത്രം നിർമ്മിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends