ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിതന്നു... കത്തി കിട്ടിയോ സാറേ?.. എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം.. യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ! ചാലക്കുടിയിലെ ഡി സിനിമാസിൽ ‘പാപ്പൻ’ കാണാൻ എത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ഷമ്മി തിലകന്റെ ചിത്രങ്ങൾ വൈറൽ..

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പൻ. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം, മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതൽക്കൂട്ടായി മാറി. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. 18 ദിവസത്തിനുള്ളിലാണ് പാപ്പൻ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിലെ ഇരുട്ടൻ ചാക്കോ എന്ന ഷമ്മി തിലകന്റെ കഥാപാത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ‘എബ്രഹാം മാത്യു മാത്തനൊ’പ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷമ്മി തിലകൻ. ചാലക്കുടിയിലെ ഡി സിനിമാസിൽ ‘പാപ്പൻ’ കാണാൻ എത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ഷമ്മി തിലകന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു’ എന്ന് തുടങ്ങുന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം ഷമ്മി തിലകൻ പങ്കുവച്ചിട്ടുണ്ട്.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ചാലക്കുടിയിൽ”പാപ്പൻ” കളിക്കുന്ന D’cinemas സന്ദർശിച്ച ‘എബ്രഹാം മാത്യു മാത്തൻ’ സാറിനെ പോയി കണ്ടിരുന്നു.
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു.
യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..
“കത്തി കിട്ടിയോ സാറേ”..?
അതിന് അദ്ദേഹം പറഞ്ഞത്..;
“അന്വേഷണത്തിലാണ്”..!
“കിട്ടിയാലുടൻ ഞാൻ വന്നിരിക്കും”..!
“പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും”..!
കർത്താവേ..;
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?
കുയില പുടിച്ച് കൂട്ടിൽ അടച്ച്..;
കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച് കാല ഒടച്ച്..;
ആട സൊല്ലുഗിറ ഉലകം..!
എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!
https://www.facebook.com/Malayalivartha
























