ഇന്റസ്ട്രിക്ക് ഒരു നിയമമുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു.. അതുണ്ട് എന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല, അതെന്നെ മനസ്സിലാക്കി തന്നു.. ഞാൻ ചെയ്ത തെറ്റ് മനസ്സിലായി.. പ്രതിഷേധിക്കാമായിരുന്നു, പക്ഷെ ഞാൻ പ്രതിഷേധിച്ച രീതി തെറ്റായിരുന്നു... ഒടുവിൽ തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ ചലച്ചിത്ര താരമാണ് ഷെയന്‍ നിഗം. പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ്. ഇപ്പോഴിതാ ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബർമുഡ. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ്. സി.കെ, ബിജു. സി.ജെ, ബാദുഷ. എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ശെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരം നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഷെയ്ൻ നിഗത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...
‘അന്ന് സംഭവിച്ചതിൽ അറിവില്ലായ്മയും ഉണ്ട്, തെറ്റുമുണ്ട്. ഇന്റസ്ട്രിക്ക് ഒരു നിയമമുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. അതുണ്ട് എന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല, അതെന്നെ മനസ്സിലാക്കി തന്നു. ഞാൻ ചെയ്ത തെറ്റ് മനസ്സിലായി. പ്രതിഷേധിക്കാമായിരുന്നു, പക്ഷെ ഞാൻ പ്രതിഷേധിച്ച രീതി തെറ്റായിരുന്നുവെന്നുമാണ് ഷെയ്ൻ പറഞ്ഞത്.
https://www.facebook.com/Malayalivartha
























