Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് വൈകിട്ട് നാലിന് ആ ബോംബ് പൊട്ടും.. നാലുപേരുടെ കൂടിക്കാഴ്ച വെറുതെയല്ല! മലയാള സിനിമയെ ഞെട്ടിച്ച് ബ്രഹ്മാണ്ഡ അനൗണ്‍സ്‌മെന്റ്! കാത്തിരിപ്പോടെ ആരാധകർ

17 AUGUST 2022 12:54 PM IST
മലയാളി വാര്‍ത്ത

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പുതിയ വിവരങ്ങൾ പുറത്ത്. മുരളീ ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പൃഥ്വിരാജും ചിത്രത്തിന്റെ നിർമാതാവുമായ ആന്റണി പെരുമ്പാവൂരുമാണ് ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ, മോഹൻലാൽ, പൃഥ്വിരാജ്, മുരളീ ഗോപി എന്നിവർ ഉൾപ്പെടുന്ന ചിത്രം എൽ2ഇ ടീം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.

ആന്റണി പെരുമ്പാവൂരും ഇതേ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കാത്തിരിക്കുക എന്ന് കുറിച്ചിട്ടുമുണ്ട്. ഇതോടെ ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന പ്രഖ്യപനത്തിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. ഇന്ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ തൻ്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ലിങ്ക് കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചിരിക്കുന്നു. ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് സിനിമയെ സംബന്ധിച്ച പുതിയ വിവരം പുറത്തുവരും. ചിത്രത്തിന്റെ തിരക്കഥ മേയിൽ പൂർത്തിയായിരുന്നു.

ചില അഭിമുഖങ്ങളിലും മറ്റും പൃഥ്വിരാജ് ലാലേട്ടനെ കാണാന്‍ പോകുകയാണ് എന്ന് പറഞ്ഞതിനെ മുന്‍ നിര്‍ത്തി നിരവധി ട്രോളുകളാണ് പുറത്തിറങ്ങിയത്. എന്നാല്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ കാണാൻ പോയത് വെറുതെ അല്ല എന്ന് തെളിയുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. പ്രിഥ്വിരാജ്, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മുരളി ​ഗോപി എന്നിവർ നിൽക്കുന്ന ചിത്രം 'എൽ2ഇ ടീം' എന്ന ഹാഷ് ടാ​ഗോടെ പ്രിഥ്വിരാജ് പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്.

മലയാളത്തിൽ ആദ്യമായി 200 കോടി ക്ളബിലെത്തിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകനായ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ 'പിസിയു അഥവാ പൃഥ്വിരാജ് സിനിമാറ്റിക് യൂണിവേഴ്‌സ്' എന്ന് വിളിക്കാമെന്നാണ് താരം പറഞ്ഞത്. ഈ ലൂസിഫറി'ന്റെ രണ്ടാം ഭാഗമായിട്ടാണ് 'എമ്പുരാന്‍' വരുന്നത്. ചിത്രം യൂണിവേഴ്‌സൽ ആയ ഒരു വിഷയത്തെക്കുറിച്ചായിരിക്കും സംസാരിക്കുക എന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2019ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, സായ് കുമാർ, സച്ചിൻ ഖെദേകർ, ബൈജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധായകൻ ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends