Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീതി തേടി ആര് എന്റെ അരികിലേക്ക് വരുന്നോ, അത് കുറ്റവാളിയായാലും ഇരയായാലും ആദ്യം വരുന്നവർക്ക് വേണ്ടി ഹാജരാവുക എന്നതാണ് എന്റെ രീതി.. ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്നത് സർക്കാരാണ്.. അതുകൊണ്ട് തന്നെ പ്രതികളാണ് എന്നെ അന്വേഷിച്ച് കൂടുതലായും വരുന്നത്! കൊലപാതകമായാലും രാജ്യദ്രോഹക്കുറ്റമായാലും ദിലീപിന്റെ കേസായാലും പ്രതിരോധിക്കാനുള്ള അവകാശം ഒരു പ്രതിക്കുണ്ട്... തുറന്ന് പറഞ്ഞ് ബിഎ ആളൂർ

18 AUGUST 2022 08:05 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കേസില്‍ ദിലീപിനാണ് നീതി ലഭിക്കേണ്ടതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുമ്പോള്‍ നമുക്ക് അതില്‍ നോക്കിക്കാണേണ്ടത് പ്രോസിക്യൂഷന്റെ പരാജയമായിരിക്കുമെന്നാണ് അഭിഭാഷകന്‍ ബി ആളൂർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേസ് വേറെ തലത്തിലേക്കാണ്. പ്രോസിക്യുട്ടർ മാറി. പൾസർ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ. ബിഎ ആളൂർ. കുപ്രസിദ്ധരായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. പെരുമ്പാവൂർ ജിഷ കേസ്, സൗമ്യ വധക്കേസ്, വിസ്മയ കേസ് തുടങ്ങിയ കേസുകളിലെല്ലാം പ്രതികള്‍ക്ക് വേണ്ടി ആളൂർ കോടതിയിലെത്തിയിരുന്നു.

ഇതേ തുടർന്ന് വലിയ വിമർശനങ്ങളും അദ്ദേഹത്തിന് എതിരായി ഉയരാറുണ്ട്. എന്നാലിപ്പോഴിതാ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹമിപ്പോള്‍. ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം ഒരാള്‍ കുറ്റവാളിയാകണമെങ്കില്‍ കോടതി ശിക്ഷിക്കണം. അതുവരെ അദ്ദേഹം കുറ്റവാളിയല്ല. നീതി തേട് ആര് എന്റെ അരികിലേക്ക് വരുന്നോ, അത് കുറ്റവാളിയായാലും ഇരയായാലും ആദ്യം വരുന്നവർക്ക് വേണ്ടി ഹാജരാവുക എന്നതാണ് എന്റെ രീതി. ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്നത് സർക്കാരാണ്. അതുകൊണ്ട് തന്നെ പ്രതികളാണ് എന്നെ അന്വേഷിച്ച് കൂടുതലായും വരുന്നതെന്നും ബിഎ ആളൂർ പറയുന്നു. മഹാരാഷ്ട്ര സർക്കാറിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിട്ടുണ്ട്. മധുവിന്റെ കേസിന് പോലത്തെ സമാനമായ കേസായിരുന്നു അത്. പകുതി മുതലാണ് അതിന്റെ ചുമതല ഏറ്റെടുക്കുന്നത്. പല തടസ്സങ്ങള്‍ ഉണ്ടായിട്ടും ആ കേസിലെ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ഒരു പ്രതി നീതി ലക്ഷ്യമാക്കി കൊണ്ട് ഒരു അഭിഭാഷകനെ സമീപിച്ചാല്‍ ആ കേസ് എടുക്കില്ലെന്ന് പറയാനുള്ള അവകാശം അഭിഭാഷകനില്ല. എടുക്കുന്നില്ലെങ്കില്‍ അതിന് വ്യക്തമായ കാരണം പറയണം. അതിന് സാധിച്ചില്ലെങ്കില്‍ വേറെ കേസിന് പോവണം. ഏതൊരു വാദിക്കും ഒരു പ്രതിയുണ്ടാവും, അതുപോലെ ഏതൊരു ഇരക്കും ഒരു വേട്ടക്കാരനുണ്ടാവും. വേട്ടക്കാരുടെ കേസ് മാത്രമേ എടുക്കു എന്ന് പറയുന്നവർ അഭിഭാഷകർ അല്ല. രണ്ട് പേരുടേയും കേസുകള്‍ അവർ ഏറ്റെടുക്കണെന്നും ബിഎ ആളൂർ വ്യക്തമാക്കുന്നു. സൗമ്യ കേസില്‍ പ്രതിക്ക് വേണ്ടി ബി എ ആളൂർ ഹാജരാവരുത് എന്നായിരിക്കും സമൂഹത്തിന്റെ ചിന്താഗതി. ആ ചിന്താഗതിയെ കുറ്റം പറയുന്നില്ല. പക്ഷെ ഇരയ്ക്ക് എന്തുകൊണ്ട് ആളൂരിന്റെ അടുത്ത് വരാന്‍ സാധിച്ചില്ല. ഇവിടെ പ്രധാനമായും സംഭവിക്കുന്നത് സർക്കാറിന്റെ വീഴ്ചയാണ്. സർക്കാർ മികച്ച അഭിഭാഷകരേയും അന്വേഷണ ഉദ്യോഗസ്ഥരേയും വെച്ച് കേസ് നടത്തണം. ഇത് ചെയ്യാതെ പ്രതിഭാഗത്തെ കുറ്റം പറഞ്ഞിട്ട് സാധിച്ചില്ല. ഒരു പ്രതിയുടെ അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കക്ഷിയോട് നീതി പുലർത്തേണ്ടത് അത്യാവശ്യമാണ്. പ്രതിയുടെ അഭിഭാഷകനാകുമ്പോള്‍ പ്രതിയോടും ഇരയ്ക്ക് വേണ്ടി വാദിക്കുമ്പോള്‍ അവർക്ക് വേണ്ടിയും നൂറ് ശതമാനം പ്രവർത്തിക്കും.

അതുപോലെ തന്നെ ഒരു അഭിഭാഷകനെ സംബന്ധിച്ച് ആര് പൈസ കൊണ്ടുവരുന്നുവെന്നോ എവിടുന്ന് കൊണ്ടുവരുന്നുവെന്നോ അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദാവൂദ് ഇബ്രഹാമിന്റെ കേസ് നടത്തുന്ന അഭിഭാഷകർ ഇവിടേയുണ്ട്. ഞാനടക്കം അദ്ദേഹത്തിന്റെ പല കൂട്ടാളികളുടേയും കേസ് നടത്തുന്നു. അത് ദാവൂദ് ഇബ്രാഹിമിന്റെ പണം അല്ലേ. കസബിന്റെ കേസ് നടത്തുന്ന അഭിഭാഷകരുണ്ട്, അവർ വാങ്ങിച്ചത് പാകിസ്താന്റെ പണം അല്ലേയെന്നും ചോദിക്കുന്നവരുണ്ട്. എന്‍ ഐ എ കേസുകളില്‍ പ്രതിക്ക് വേണ്ടി ഹാജരാവുന്നതും ഇതേ ചോദ്യം നേരിടുന്നുണ്ട്. ഇവിടെ കള്ളനോട്ട് അടിക്കുന്നവർ എത്രപേരുണ്ട്. ഇതൊക്കെ തടയേണ്ടത് സർക്കാരാണ്. അല്ലാതെ തീവ്രവാദ കേസുകളില്‍ ഹാജരാവുന്നവരെ തീവ്രവാദികള്‍ എന്ന് വിളിച്ചിട്ട് കാര്യമില്ല. ഒരു പ്രതിക്ക് പറയാനുളള കാര്യം ഒരു വക്കീലിലൂടെയല്ലാതെ എങ്ങനെയാണ് സമർത്വിച്ച് എടുക്കാന്‍ സാധിക്കുക. കൊലപാതകമായാലും രാജ്യദ്രോഹക്കുറ്റമായാലും ദിലീപിന്റെ കേസായാലും പ്രതിരോധിക്കാനുള്ള അവകാശം ഒരു പ്രതിക്കുണ്ട്. അതുപോലെ തന്നെ കൂടത്തായി കേസില്‍ തന്നെ ആവശ്യമില്ലെന്ന് പ്രതി ഒരിടത്തും പറഞ്ഞിട്ടില്ല. ആ കേസില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ വേണ്ടി പൊലീസും ചില മാധ്യമങ്ങളും കെട്ടിച്ചമച്ച കഥയാണത്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വേണമെങ്കില്‍ ജോളിയോട് ഇക്കാര്യം ചോദിക്കാം. ഇരകള്‍ക്ക് വേണ്ടി ഹാജരാവണമെങ്കില്‍ സർക്കാറിന് തന്നെ സമീപിക്കാമെന്നും അഭിമുഖത്തില്‍ ആളുർ കൂട്ടിച്ചേർക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends