മുല്ലപൂവും ചൂടി ആഭരണങ്ങൾ അണിഞ്ഞ് സാരിയിൽ അതീവ സുന്ദരിയായി അഭയ ഹിരൺമയി! വിശേഷ ദിവസത്തിൽ പുതിയ സന്തോഷം; ആശംസകളുമായി ആരാധകരും

ഗായിക അഭയ ഹിരൺമയി മലയാളികളുടെ ഇഷ്ട ഗായികയാണ്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താരം ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. കുറച്ചു മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിൻറെ പേരിൽ കടുത്ത വിമർശനങ്ങൾ താരം മുൻപ് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും തന്റേതായ വഴിയിലൂടെ ധൈര്യപൂർവം സഞ്ചരിക്കുന്ന വ്യക്തിയാണ് അഭയ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്‌ക്കെല്ലാം താരം അടിപൊളി ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. മനോഹരമായ സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും പുതുവർഷ ആശംസകൾ താരം പങ്കുവെക്കുന്നുണ്ട്. ചിങ്ങമാസം ഒന്നാം തീയതിയായ ഇന്ന് മലയാളികൾ സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വർഷമായിട്ടാണ് കണക്കാക്കുന്നത്. ഈ അർത്ഥം വരുന്ന ക്യാപ്ഷൻ താരം ചിത്രത്തിൽ പങ്കുവെച്ചിട്ടുണ്ട്. ശ്രീകേഷ് വാസൻ ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. രാധാ വാസൻ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നു. നിരവധി കമന്റുകൾ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. താരം സാരിയിൽ വളരെ സുന്ദരിയായിരിക്കുന്നു എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. സാരിയോട് പ്രത്യേക ഒരു സ്നേഹമുണ്ട് എന്ന് മുൻപും അഭയ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























