ജയറാമിന് കർഷക അവാർഡ്! കൃഷിക്കാരൻ ജയറാം.... ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം.. കേരള സർക്കാരിനും കൃഷി വകുപ്പിനും നാട്ടുകാരായ എല്ലാവർക്കും എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർക്കും എല്ലാവർക്കും നന്ദിയെന്ന് ജയറാം

മലയാളികളുടെ ഇഷ്ട താരമാണ് ജയറാം. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. കേരള സർക്കാരിന്റെ കർഷക അവാർഡ് സ്വന്തമാക്കിയാണ് ജയറാം മാതൃകയാകുന്നത്. കാർഷിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചതിനാണ് ജയറാമിന് ആദരം നൽകിയത്. സംസ്ഥാനതല കർഷക ദിനം ഉദ്ഘാടനത്തിൽ വെച്ചാണ് ജയറാമിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിന് അവാർഡും പൊന്നാടയും നൽകി ആദരിച്ചത്.മന്ത്രിമാരായ ശിവൻകുട്ടി, ആന്റണിരാജു , പി പ്രസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സന്തോഷം പങ്കുവെച്ച് കൊണ്ട് ജയറാം കുറിച്ചത് ഇങ്ങനെയായിരുന്നു. 'ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം.. കൃഷിക്കാരൻ ജയറാം....കേരള സർക്കാരിന് . കൃഷി വകുപ്പിന്....നാട്ടുകാരായ എല്ലാവർകും...എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ എല്ലാവർക്കും നന്ദി'യെന്നും ജയറാം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha
























