Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്ര വർഷം കഴിഞ്ഞാലും ഞാൻ ഇങ്ങനെ തന്നെയാവും.. എന്നെ ഡീ​ഗ്രേഡ് ചെയ്യാൻ എടുക്കുന്ന സമയം നിങ്ങൾ നിങ്ങൾക്ക് വേണ്ടി പഠിച്ച് ഉയരങ്ങളിൽ എത്തുക.. ചെറിയൊരു ശതമാനം ആളുകൾ എന്നെ വെറുക്കുന്നുണ്ടാവും.. അതിൽ എനിക്കൊരു ചുക്കുമില്ല! കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ.. റോബിൻ തൻ്റെ മകനെപ്പോലെയാണെന്ന് ​ഗോകുലം ​ഗോപാലൻ

18 AUGUST 2022 12:31 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. കഴിഞ്ഞ ദിവസം ആരാധകർക്ക് ഒരു സർപ്രൈസ് നൽകാൻ കോഴിക്കോട് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. താരം ഈ പോസ്റ്റ് പങ്കുവെച്ചപ്പോൾ മുതൽ തന്നെ നിരവധി ആരാധകർ പുതിയ സിനിമയിലേക്കുള്ള ചുവട് വെയ്പ്പാണ് എന്ന് പറഞ്ഞിരുന്നു. എന്തായാലും പ്രേക്ഷകർ കാത്തിരുന്നത് ആ സർപ്രൈസ് ബുധനാഴ്ച വൈകിട്ട് കോഴിക്കോട് ​ഗല്ലേറിയ മാളിൽ വെച്ച് പൊട്ടിച്ചിരിക്കുകയാണ്. ​ഗോകുലം മൂവീസിൻ്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. കോഴിക്കോട് എത്തിയ റോബിനെ സ്വീകരിക്കാൻ പതിനായിരക്കണക്കിനാളുകളാണ് മാളിൽ തടിച്ച് കൂടിയത്.

ഒരു പക്ഷെ ഉണ്ണിമുകുന്ദന് പോലും ഇത്രയുമധികം സ്വീകാര്യത ലഭിച്ചില്ലെന്ന് വേണം പറയാൻ. റോബിൻ തൻ്റെ മകനെപ്പോലെയാണ് ​ഗോകുലം ​ഗോപാലൻ പറഞ്ഞു. റോബിൻ ഡോക്ടറായി ജോലി നോക്കുന്ന സമയത്ത് എന്റെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് ബി​ഗ് ബോസിലേക്ക് പോയത്. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം എവിടെപ്പോയാലും ഇത്രയുമധികം പ്രേക്ഷക പിന്തുണ ലഭിക്കുന്ന ഒരു കലാകാരന് എൻ്റെ സിനിമയിൽ അവസരം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ചെറുപ്പം മുതലെയുള്ള ആ​ഗ്രഹമാണ് സിനിമയിൽ അഭിനയിക്കുക എന്നുള്ളത്'. തന്നെ കാണാൻ എത്തിയ ആരാധകരോടൊപ്പം കഴിയാവുന്നത്ര രീതിയിൽ സെൽഫിയൊക്കെ എടുത്താണ് അവിടെ നിന്ന് പിരിഞ്ഞത്. തന്നെ ഡീ​ഗ്രോഡ് ചെയ്യാൻ ശ്രമിക്കുന്നവരോട് മറുപടി പറഞ്ഞാണ് റോബിൻ വേദിയിൽ നിന്ന് പോയത്. 'എത്ര വർഷം കഴിഞ്ഞാലും ഞാൻ ഇങ്ങനെ തന്നെയാവും. എന്നെ ഡീ​ഗ്രേഡ് ചെയ്യാൻ എടുക്കുന്ന സമയം നിങ്ങൾ നിങ്ങൾക്ക് വേണ്ടി പഠിച്ച് ഉയരങ്ങളിൽ എത്തുക. ചെറിയൊരു ശതമാനം ആളുകൾ എന്നെ വെറുക്കുന്നുണ്ടാവും. അതിൽ എനിക്കൊരു ചുക്കുമില്ല', റോബിൻ പറഞ്ഞു. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചു. എന്നാൽ അതിൽ നിന്ന് തെരഞ്ഞെടുത്ത ചില പ്രൊജക്ടുകളിൽ മാത്രമേ ഇപ്പോൾ അഭിനയിക്കുന്നുള്ളൂവെന്നും റോബിൻ അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. റോബിൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാലാണ് തന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി നടത്തിയത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends