സീതാ രാമം കണ്ടു.. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തില്‍ ഒരു മനോഹര സിനിമ! ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു... സീതാ രാമം സിനിമയെ പുകഴ്ത്തി മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'സീതാ രാമം' ആഗോള കളക്ഷൻ അമ്പത് കോടി കവിഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും ആയിരുന്നു നായികമാര്‍. ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ‘സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തില്‍ ഒരു മനോഹര സിനിമ. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകന്‍ ശ്രീ ഹനു രാഘവപുഡി, നിര്‍മ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്സ് എന്നിവരുള്‍പ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങള്‍’... എന്നിങ്ങനെയായിരുന്നു തുടരെയുള്ള രണ്ട് ട്വീറ്റുകളില്‍ വെങ്കയ്യ നായിഡു കുറിച്ചത്.
https://www.facebook.com/Malayalivartha

























