ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്ക് 3.15 കോടി രൂപ മുതൽ വില ആരംഭിക്കുന്ന ആഡംബര വാഹനം ലംബോര്‍ഗിനിയുടെ ഉറൂസ് എത്തി!

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്കും ലംബോര്‍ഗിനിയുടെ ആഡംബരം എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന് പിന്നാലെയാണ് ഫഹദ് ഫാസിൽ ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കിയിരിക്കുന്നത്.
ലംബോർഗിനിയുടെ എസ്.യു.വി മോഡലായ ഉറൂസ് ആലപ്പുഴ ആർ.ടി ഒാഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 3.15 കോടി രൂപ മുതൽ വില ആരംഭിക്കുന്ന ആഡംബര വാഹനം ജൂലൈയിലാണ് ഫഹദ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍ ഫഹദ് ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ, ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരുന്നു. പൈതണ്‍ ഗ്രീന്‍ നിരത്തില്‍ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്ന ഫഹദ് സ്വന്തമാക്കിയത് എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























