എന്തിനാണ് ഞാന്‍ പുള്ളിയെ വെറുതേ കുറ്റപ്പെടുത്തുന്നത്.. കോടതിയില്‍ വിചാരണയിലിരിക്കുന്ന കാര്യങ്ങളാണ്.. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്തായാലും അസത്യത്തിന് വേണ്ടി നില്‍ക്കില്ല.. സത്യത്തിന്റെ കൂടെയേ നിലകൊള്ളു.. അതിന് ശേഷം പോരെ ജനകീയ വിചാരണകള്‍.. തുറന്ന് പറഞ്ഞ് ജോണി ആന്റണി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്ക് പുറത്ത് വന്നത് മുതൽ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജോണി ആന്റണി. ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിക്കവെയായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ പുറത്ത് വന്നത്. ദിലീപ് എനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. എന്റെ സഹോദരനെ പോലെ തന്നെയാണ് ദിലീപ്. ഞാന്‍ ദിലീപിനെ അങ്ങനെയാണ് കാണുന്നത്. അതുപോലെ ദിലീപും എന്നെ അങ്ങനെയാണ് കാണുന്നത്. ദിലീപിന് എന്ത് സന്തോഷവും ദുഃഖവും വന്നാലും അത് എന്റേത് പോലെയാണ്. നേരെ തിരിച്ചും അതുപോലെയാണ്. ഞാന്‍ നടനായെന്ന് അറിഞ്ഞപ്പോള്‍ അത് നന്നായി. നിന്റെ പിള്ളേരുടെ ഭാഗ്യമാണ്. അവര്‍ വളര്‍ന്ന് വരികയല്ലേ, തുടങ്ങി പുള്ളിയുടെ കെയര്‍ ഉണ്ടല്ലോ അത് വളരെ വലുതാണ്.
എന്റെ ചില പടം കണ്ടിട്ട് അവന്‍ വിളിക്കും. കൊള്ളാമല്ലോ, നീ ഇതൊക്കെ എപ്പോള്‍ ചെയ്തു. ഞാനിത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞ് നമ്മളെ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരിക്കും. അങ്ങനൊരു മനസുള്ള ആളാണ് ദിലീപെന്ന് ജോണി ആന്റണി പറയുന്നു. എന്റെ കാഴ്ചപാടില്‍ ദിലീപിനെ ന്യായീകരിക്കേണ്ടതല്ലാതെ ഒരു കാര്യവും കണ്ടിട്ടില്ല. അങ്ങനെ വിശ്വസിക്കുന്നില്ല. പിന്നെ എന്തിനാണ് ഞാന്‍ പുള്ളിയെ വെറുതേ കുറ്റപ്പെടുത്തുന്നത്. കോടതിയില്‍ വിചാരണയിലിരിക്കുന്ന കാര്യങ്ങളാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്തായാലും അസത്യത്തിന് വേണ്ടി നില്‍ക്കില്ല. സത്യത്തിന്റെ കൂടെയേ നിലകൊള്ളു. അതിന് ശേഷം പോരെ ജനകീയ വിചാരണകള്‍. അങ്ങനെ ചിന്തിക്കുന്ന ഒരു സാധാരണ ഇന്ത്യന്‍ പൗരനാണ് ഞാനെന്നും ജോണി ആന്റണി പറയുന്നു. സിഐഡി മൂസയടക്കം സംവിധാനം ചെയ്ത ജോണി ആന്റണിയെ പലര്‍ക്കും അറിയാം. എന്നാല്‍ മലയാള സിനിമയിലെ വേറിട്ട വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ ജോണി ആന്റണി തന്നെയാണ് നിരവധി ഹിറ്റ് സിനിമകള്‍ ചെയ്ത താരമെന്ന് ചോദിച്ചാല്‍ പലരും സംശയിക്കും. ഏറ്റവുമൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം എന്ന ചിത്രത്തിലടക്കം ജോണി അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























