മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്... മകളെ ചേര്‍ത്തുപിടിച്ച് അവളോടൊപ്പം നില്‍ക്കുകയാണ് ഞങ്ങളെല്ലാം.. അമ്മാവന്‍ പറയുന്നത് പോലെ നോക്കുകയാണെങ്കില്‍ എന്റെ മോളെ കെട്ടിക്കാന്‍ നിര്‍ത്തിയിരിക്കുന്നതല്ല.. തുറന്നടിച്ച് നടന്‍ മിഥുന്റെ ഭാര്യ ലക്ഷ്‌മി മേനോൻ

നടനും ആര്‍ജെയും അവതാരകനും ഒക്കെയായ നടന്‍ മിഥുന്റെ മകള്‍ തന്‍വി മിഥുന്‍ പ്രായപൂര്‍ത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം ആഘോഷമാക്കിയിരുന്നു മിഥുനും ഭാര്യയും. ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മിഥുന്‍ തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. ലക്ഷ്മിയും വീഡിയോ പങ്കുവച്ചിരുന്നു. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായാണ് തന്‍വി അണിഞ്ഞൊരുങ്ങിയത്. കുടുംബാംഗങ്ങൾ എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മിഥുനും ലക്ഷ്മിയും പങ്കുവച്ച ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരുപാട് പേർ മകൾക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ഇപ്പോൾ അങ്ങനെ ഒരാൾക്ക് മറുപടി നൽകിയിരിക്കുകയാണ് ലക്ഷ്‌മി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായാണ് ലക്ഷ്മി പ്രതികരിച്ചത്. 'ഇങ്ങനെയൊരു കാര്യം മിഥുന്‍ ആഘോഷമാക്കുമെന്ന് കരുതിയില്ല. മുന്‍പൊക്കെ ഇത് ആഘോഷമാക്കിയതിന് പിന്നില്‍ ചില കാര്യങ്ങളുണ്ടായിരുന്നു. കല്യാണത്തിന് തയ്യാറാണെന്ന് ഒരു പെണ്‍കുട്ടി അനൗണ്‍സ് ചെയ്യുന്ന നിമിഷമാണ് പ്രായപൂര്‍ത്തിയാവുന്നത്' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതിന്റെ സ്ക്രീന്ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ലക്ഷ്‌മിയുടെ സ്റ്റോറി. 'മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. മകളെ ചേര്‍ത്തുപിടിച്ച് അവളോടൊപ്പം നില്‍ക്കുകയാണ് ഞങ്ങളെല്ലാം. അമ്മാവന്‍ പറയുന്നത് പോലെ നോക്കുകയാണെങ്കില്‍ എന്റെ മോളെ കെട്ടിക്കാന്‍ നിര്‍ത്തിയിരിക്കുന്നതല്ല. അമ്മാവന്‍ മരിച്ച് കഴിഞ്ഞാല്‍ പഴയകാല ആചാരമായ സഞ്ചയനവും പതിനാറടിയന്തിരവും നടത്തേണ്ടെന്നാണോ പറഞ്ഞുവരുന്നത്,' എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.
https://www.facebook.com/Malayalivartha

























