Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്സ് ഒരു തെറ്റ് അല്ല, ജീവിതത്തിന്റെ ഭാഗമാണ്... പക്ഷെ മലയാളികള്‍ക്ക് ഇപ്പോഴും അത് അംഗീകരിക്കാന്‍ ആയിട്ടില്ല! എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ? തുറന്നടിച്ച് സ്വാസിക

20 AUGUST 2022 11:52 AM IST
മലയാളി വാര്‍ത്ത

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്‌. സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ ഇന്റിമേറ്റ് സീനുകളെ പറ്റി ട്രോളുകളും വിമർശനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സ്വാസിക.

ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. ചിത്രത്തില്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷവിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കുമെന്നും പറഞ്ഞിട്ടുണ്ട്. കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല തോന്നുകയായിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. സിനിമയുടെ കഥ മികച്ചതാണെന്നും തന്റേത് നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും സ്വാസിക പറയുന്നു. എന്നാല്‍ ഈ വേഷം താന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും. അപ്പോള്‍ നഷ്ടം തനിക്ക് മാത്രമായിരിക്കുമെന്നും സ്വാസിക ചൂണ്ടിക്കാണിക്കുന്നുണ്ട്. എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നും സ്വാസിക ചോദിക്കുന്നുണ്ട്. നേരത്തെ സിനിമയിലേക്ക് വരുന്ന സമയത്ത് ഒരിക്കലും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്സ് ഇടില്ല എന്നൊക്കെ താനും പറഞ്ഞിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതെന്നും തന്റെ കാഴ്ചപ്പാടുകള്‍ മാറുന്നതെന്നും സ്വാസിക പറയുന്നു. തന്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അമ്മയോട് പറയുന്നതിനെക്കുറിച്ചും സ്വാസിക മനസ് തുറക്കുന്നുണ്ട്. ഏത് സിനിമ വരുമ്പോഴും അമ്മയോട് എല്ലാം വിശദമായി പറയാറുണ്ട്. ചതുരം വന്നപ്പോള്‍ തന്നെ കഥാപാത്രം എങ്ങിനെയുള്ളതാണ് എന്നും, ഏതൊക്കെ രംഗങ്ങള്‍ ഉണ്ടാവും എന്നും, ഡ്രസ്സിങ് സ്റ്റൈല്‍ എങ്ങിനെയായിരിയ്ക്കും എന്നും എല്ലാം പറഞ്ഞിരുന്നു. പക്ഷെ ലൊക്കേഷനിലെത്തി ഓരോ വേഷം മാറുമ്പോഴും അമ്മയ്ക്ക് ടെന്‍ഷനായെന്ന് സ്വാസിക ഓര്‍ക്കുന്നു. കാരണം ഷോട്സ് ഒന്നും നിത്യജീവിതത്തില്‍ അധികം ഉപയോഗിക്കാത്ത ആളാണ് താന്‍. അതിനാല്‍ ആ വേഷത്തില്‍ ഞാന്‍ കംഫര്‍ട്ട് ആയിരിക്കുമോ എന്നായിരുന്നു അമ്മയുടെ ടെന്‍ഷന്‍ എന്നാണ് സ്വാസിക പറയുന്നത്. ഇത്തരം ഒരു സിനിമ കുട്ടികള്‍ക്കൊപ്പം ഇരുന്ന് കണ്ടാല്‍ അവര്‍ക്ക് സെക്സ് എജുക്കേഷനെ കുറിച്ച് ഒക്കെ പറഞ്ഞ് കൊടുക്കാം എന്നാണ് സ്വാസിക അഭിപ്രായപ്പെടുന്നത്. അവര്‍ക്ക് തുറന്ന് സംസാരിക്കാനും ചോദിക്കാനും അവസരം ലഭിയ്ക്കുമെന്നും താരം പറയുന്നു. സെക്സ് ഒരു തെറ്റ് അല്ല, ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ മലയാളികള്‍ക്ക് ഇപ്പോഴും അത് അംഗീകരിക്കാന്‍ ആയിട്ടില്ല എന്നതാണ് സത്യമെന്നും സ്വാസിക അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends