ഫാസില്‍ സിനിമയുടെ തിരക്കഥ തുടങ്ങി! ഹരിയും കൃഷ്ണനും നേരിടുന്ന മറ്റൊരു കേസായിരിക്കും സിനിമയുടെ പ്രമേയം.. ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗം! മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിലും... കാത്തിരിപ്പിൽ ആരാധകർ

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി. ഈ ബ്ലോക്ക് ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍ ആണ്. നായിക ബോളിവുഡ് താരം ജൂഹിചൗള. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗത്തെ കുറിച്ചാണ്. ഫാസിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. കൂടാതെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഫാസില്‍ സിനിമയുടെ തിരക്കഥ തുടങ്ങിയതായും ഹരിയും കൃഷ്ണനും നേരിടുന്ന മറ്റൊരു കേസായിരിക്കും സിനിമയുടെ പ്രമേയം എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
കുഞ്ചാക്കോ ബോബന്‍, ബേബി ശാമിലി, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയും മോഹന്‍ലാലിന്‍റെ കഥാപാത്രമായ കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും എന്നത് രണ്ടു പേരുടേയും ആരാധകര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് രണ്ടു ക്ലൈമാക്സ് ആവിഷ്കരിച്ചു. ഒന്നില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും മറ്റേതില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും. “മോഹൻലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി നിൽക്കുന്ന സമയത്ത്, അവർ അവരുടേതായ സിനിമകളിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന സമയത്ത്, ഒരു സീനിയർ ടെക്നീഷ്യൻ എന്ന രീതിയിലും അവരു രണ്ടു പേരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ആളെന്ന രീതിയിലും അവരെ രണ്ടു പേരെയും വെച്ചൊരു പടം ചെയ്യണം എന്ന കൗതുകത്താലും ഉണ്ടായ സിനിമയാണ് ‘ഹരികൃഷ്ണൻസ്.’ ഒരു കൗതുകത്തിന്‍റെ പുറത്തു ചെയ്ത സിനിമയാണെങ്കിലും അതൊരു തട്ടിക്കൂട്ട് പടമൊന്നുമല്ല. മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള എന്നിവരെ മുന്നിൽ നിർത്തി കോമാളിത്തരങ്ങൾ ഒക്കെ കാണിക്കുമെങ്കിലും ‘ഹരികൃഷ്ണൻസിൽ’ ആഴത്തിൽ പറഞ്ഞു പോവുന്ന ഒരു ക്രൈം സ്റ്റോറിയുണ്ട്, അതിന്റെ അന്വേഷണവുമുണ്ട്.
https://www.facebook.com/Malayalivartha

























