Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു


  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ


ഇന്ന് അക്ഷയ തൃതീയ ... സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്

ഒരു വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കി ആരാധകര്‍... ധനുഷിനെ സ്‌ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്നു... ആര്‍പ്പു വിളികള്‍ക്കും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തീയറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി... പിന്നാലെ സംഭവിച്ചത്

20 AUGUST 2022 01:38 PM IST
മലയാളി വാര്‍ത്ത

പ്രിയ താരത്തിന്റെ സിനിമ എത്തുമ്പോൾ ആദ്യ ദിനം തിയറ്ററിന് മുന്നിലും അകത്തും ആരാധകരുടെ ആഘോഷം പതിവാണ്. കഴിഞ്ഞ ദിവസം എത്തിയ ധനുഷ് ചിത്രം 'തിരുച്ചിത്രമ്പലം' വലിയ ആരവത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ വരവേറ്റത്. തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. ഹൗസ്ഫുള്ളായി നിറഞ്ഞോടുന്നത് തിയറ്ററുടമകള്‍ക്ക് ആശ്വാസം പകരുമ്പോള്‍ ചെന്നൈയിലെ രോഹിണി തീയറ്ററില്‍ സംഭവിച്ചത് വലിയ നഷ്ടം. ധനുഷിനെ സ്‌ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്നു. ആര്‍പ്പു വിളികള്‍ക്കും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തീയറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി. ഷോ മുടങ്ങിയപ്പോഴാണ് ആവേശത്തില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളി അവര്‍ക്ക് മനസിലായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രത്തിൽ ധനുഷിനെ പോലും കടത്തി വെട്ടുന്ന അഭിനയമാണ് നിത്യാ മേനോൻ കാഴ്ചവയ്ക്കുന്നത്. ശോഭന എന്ന കഥാപാത്രം തിയറ്റർ വിട്ട് നമുക്കൊപ്പം പോരും വിധം ഭംഗിയാക്കി നിത്യ. കളിക്കൂട്ടുകാരനെ അവന്റെ വീഴ്ചയിൽ എപ്പോഴും താങ്ങുന്ന, അവന്റെ എല്ലാ പ്രണയങ്ങൾക്കും കൗതുകങ്ങൾക്കും കൂട്ടുനിൽക്കുന്ന, പിണക്കവും ഇണക്കങ്ങളും കണ്ണിൽ പ്രകടിപ്പിക്കുന്ന ശോഭന നിത്യയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ്. അങ്ങനെ ഒരു കൂട്ടുകാരി ഒപ്പമുണ്ടെങ്കിൽ എന്ന് കഥ കാണുന്നവന് തോന്നുന്നിടത്ത് നിത്യ വിജയിക്കുന്നു. പ്രകാശ് രാജ്, ധനുഷ് അച്ഛൻ മകൻ മുഹൂർത്തങ്ങളും ഭാരതി രാജയുടെ മുത്തച്ഛൻ വേഷവും നമ്മുടെ വീട്ടിലേക്കും ചേർത്തുവയ്ക്കാവുന്നതാണ്. സ്വന്തം നിലമറന്നുള്ള വൺവേ പ്രണയങ്ങളും കണ്ടുകൂട്ടുന്ന സ്വപ്നങ്ങളും ഒടുവിലത്തെ നിരാശയും അനുഭവിക്കുമ്പോഴും ‘തിരുച്ചിത്രമ്പലം’ ഈ തിരിച്ചടികളിലൊന്നും പഠിക്കുന്നില്ല. വീണ്ടും ചരിത്രം ആവർത്തിച്ചുെകാണ്ടേയിരിക്കും. മുറ്റത്തെ മുല്ലയെ കാണാതെ ഓടികൊണ്ടേയിരിക്കുന്നു. അങ്ങനെ പോകുന്ന കഥയിൽ ചിരിക്കുള്ള വഴിയും തുറന്നുകിട്ടുന്നുണ്ട്. കഥയിൽ വലിയ പുതുമയില്ലെങ്കിലും മേക്കിങ്ങിന്റെ മികവിൽ തിയറ്ററിൽ കയ്യടി നേടുന്നു ഈ ധനുഷ് ചിത്രവും. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാളയാർ ആൾക്കൂട്ടകൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി....  (29 minutes ago)

മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം... അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (49 minutes ago)

തൃശൂർ ഇന്ന് മുതൽ പൂരം ലഹരിയിൽ.....ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ... രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും  (59 minutes ago)

രാഹുൽ ഗാന്ധി ഇന്ന് കന്യാകുമാരിയിൽ  (1 hour ago)

വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു  (1 hour ago)

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം  (1 hour ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...  (2 hours ago)

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് ...  (2 hours ago)

ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു  (2 hours ago)

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (7 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (7 hours ago)

Malayali Vartha Recommends