തന്റെ ഇഷ്ടനായികയെ കുറിച്ച് ഒടുവിൽ തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍! ആ താരം ആരാണെന്ന് കണ്ടോ? ഏറ്റെടുത്ത് ആരാധകർ

കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് പൊതുവാളിന്റെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം 'ന്നാ താന്‍ കേസ് കൊട്' എത്തുന്ന 'ന്നാ താന്‍ കേസ് കൊട്' ഇതിനോടകം 25 കോടി ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഇരുപത്തിയഞ്ച് കോടി ക്ലബ്ബില്‍ ഇടം നേടിയത്. മികച്ച ഓപ്പണിങ് നേടിയ ചിത്രം ആദ്യ ദിനത്തില്‍ കളക്ട് ചെയ്തിരുന്നത് 1.02 കോടി രൂപയാണ്.അതേസമയം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ജിസിസി രാജ്യങ്ങളിലുള്ള പ്രദര്‍ശനം ആരംഭിച്ചത്. കുഞ്ചാക്കോ ബോബനും നായിക ഗായത്രിയും സിനിമയുടെ പ്രീമിയറിനായി ദുബായില്‍ എത്തി. സിനിമയുടെ വിജയാഘോത്തിന്റെ വീഡിയോ കുഞ്ചാക്കോ ബോബന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരാണെന്ന് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ തന്റെ ഇഷ്ടനായിക ആരാണെന്ന് പറഞ്ഞത്. ഇഷ്ടപ്പെട്ട നായികമാര്‍ ആരൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിനു മറുപടിയായി ന്നാ താന്‍ കേസ് കൊട് സിനിമയിലെ നായിക ഗായത്രി ശങ്കര്‍, ഉര്‍വശി, ശോഭന, ശ്രീവിദ്യ, കെ പി എസി ലളിത തുടങ്ങിയവരാണെന്നും അതില്‍ ഏറ്റവും ഇഷ്ടം ഉര്‍വശിയെ ആണെന്നും കുഞ്ചാക്കോ ബോബന്‍ മറുപടി നല്‍കി.
https://www.facebook.com/Malayalivartha
























