തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ആളെ കുറിച്ച് ഉര്‍വശി റൗട്ടേലയുടെ വെളിപ്പെടുത്തല്‍

മോഡലിങ് രംഗത്തും അഭിനയരംഗത്തും സജീവമായി നില്‍ക്കുന്ന താരമാണ് ഉര്‍വശി റൗട്ടേല. തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ആളെ കുറിച്ച് ഉര്‍വശി റൗട്ടേല ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രണ്ട് ഭാര്യമാരും നാല് മക്കളുമുള്ള ഈജിപ്ഷ്യന്‍ ഗായകന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി എന്നാണ് ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയത്.
സാംസ്‌കാരികപരമായ വ്യത്യാസംകൊണ്ട് ആ ആലോചന താന്‍ നിരസിക്കുകയായിരുന്നെന്നും നടി പറഞ്ഞു. അയാള്‍ എത്ര വലിയ ആളാണെന്നതിലല്ല കാര്യം. ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെന്ന നിലയില്‍ നമ്മള്‍ കുടുംബത്തേക്കുറിച്ചാണല്ലോ ആദ്യം ആലോചിക്കുകയെന്നും ഉര്‍വശി പറഞ്ഞു.
'എനിക്ക് തകര്‍ന്ന കുടുംബത്തില്‍ താത്പര്യമില്ല. സ്വന്തം കുടുംബത്തില്‍ ആരും വിവാഹമോചിതരായിട്ടുമില്ല. മറ്റുള്ളവരേക്കുറിച്ചോ അവരെന്താണ് ചിന്തിക്കുന്നതെന്നോ എനിക്കറിയില്ല. എനിക്ക് ചില ചങ്ങാതിമാരുണ്ട്, അവര്‍ വളരെ ആവേശഭരിതരും പെട്ടന്ന് തീരുമാനമെടുക്കുന്നവരുമാണ്.
അവര്‍ക്ക് ഇത്രയധികം ചിന്തിക്കാതെ ഓരോ കാര്യങ്ങള്‍ എങ്ങനെ ചെയ്യാനാകുമെന്ന് ചിലപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തേക്കുറിച്ചോര്‍ക്കാതെ തീരുമാനങ്ങളെടുക്കാനാവില്ല.' ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























