വസ്ത്രത്തില്‍ പ്രകോപിതര്‍ ആവുന്നവര്‍ക്ക് അഞ്ജലി അമീര്‍ സമര്‍പ്പിക്കുന്നു

വസ്ത്രത്തില്‍ പ്രകോപിതര്‍ ആവുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെ അഞ്ജലി അമീര്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി. നടി, മോഡല്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ പുതിയ പോസ്റ്റാണ് വൈറല്‍ ആകുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.
ലൈംഗികാതിക്രമ കേസില്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയില്‍ യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം സമൂഹമാധ്യമത്തില്‍ ഉയര്‍ന്നിരുന്നു. ഇത് ഉദ്ദേശിച്ചുകൊണ്ടാണ് അഞ്‌ലിയുടെ പോസ്റ്റ് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഡീപ് നെക്കില്‍ പിങ്ക് മിനി ഡ്രസ്സിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്മാര്‍ട്ട് വെഡ്ഡിങ് ഫൊട്ടോഗ്രഫിയാണ്.
https://www.facebook.com/Malayalivartha
























