"അറ്റ് ലാല്‍സ് ന്യൂ ഹോം",മോഹന്‍ലാലിന്റെ എറണാകുളത്തെ പുതിയ വീട് സന്ദര്‍ശിച്ച് മമ്മൂട്ടി

മോഹന്‍ലാലിന്റെ എറണാകുളത്തെ പുതിയ വീട് സന്ദര്‍ശിച്ച് നടൻ മമ്മൂട്ടി . ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. രണ്ട് സൂപ്പര്‍താരങ്ങളും ഒരുമിച്ചുള്ള ഫോട്ടോ പങ്കിടാന്‍ അതത് സോഷ്യല്‍ മീഡിയ പേജുകളില്‍ എത്തി. മോഹന്‍ലാല്‍ ചിത്രത്തിന് “ഇച്ചക്ക” എന്ന് അടിക്കുറിപ്പ് നല്‍കിയപ്പോള്‍ – മമ്മൂട്ടി കുറിച്ചത് അറ്റ് ലാല്‍സ് ന്യൂ ഹോം.
സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു. അടുത്തിടെയാണ് കുണ്ടന്നൂരില്‍ പുതിയ ഫ്ലാറ്റ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഫ്ലാറ്റിനുള്ളിലെ നൂനതവിദ്യകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഫ്ലാറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയിരുന്നു.
ഏതാണ്ട് 9000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണ്. ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാന്‍ട്രി കിച്ചണ്‍, വര്‍ക്കിങ് കിച്ചണ്‍, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്‌ളാറ്റിനകത്ത് ക്രമീകരിച്ചിട്ടുണ്ട്. നാല് ബെഡ്‌റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ കിച്ചണും പൂജാമുറിയും ഫ്‌ളാറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
https://www.facebook.com/Malayalivartha

























