ആ അമ്പലത്തിലെ പ്രതിഷ്ഠ കണ്ടു ഞെട്ടിപ്പോയി...ആരാധകന്റെ വാക്കുകളെ കുറിച്ച് ഹണി റോസ്

നടി ഹണി റോസിന്റെ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകന്‍ പറഞ്ഞതിനെകുറിച്ചാണ് ഹണി വെളിപ്പെടുത്തിയത്. 'തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്ബലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്ബലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്' ഹണി റോസ് പറയുന്നു.
ആ അമ്ബലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണിയുടെ മറുപടി. ഇതിനു ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.
https://www.facebook.com/Malayalivartha
























