നസ്രിയയും ഫഹദും ആരാധകരെ അമ്പരപ്പിച്ചു...

മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. താരങ്ങള്‍ മനോഹരമായ വീഡിയോ പങ്കു വച്ചിരിക്കുകയാണ്. ഇപ്പോള്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. ഫഹദിനൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ചുകൊണ്ടാണ് നസ്രിയ ആരാധകരെ സന്തോഷം അറിയിച്ചത്.
അവധി ആഘോഷത്തിനിടെ സൈക്കിള്‍ ചവിട്ടുന്ന ഫഹദിനേയും നസ്രിയയേയുമാണ് വിഡിയോയില്‍ കാണുന്നത്. 'ശരി....ഭ്രാന്തിന്റെ മറ്റൊരു വര്‍ഷം...8 വര്‍ഷം മുമ്ബ് ഏകദേശം ഈ സമയത്താണ് ഞങ്ങള്‍ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണ്' എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പ്രിയ ദമ്ബതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























