സ്‌കൂട്ടറില്‍ കറങ്ങാനിറങ്ങിയ ദമ്ബതികളെ കണ്ട് ആരാധകര്‍ ഞെട്ടി

സ്‌കൂട്ടറില്‍ കറങ്ങാനിറങ്ങിയ ദമ്ബതികളെ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയുമായി സ്‌കൂട്ടറില്‍ കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മുംബൈയിലെ മാധ് ദ്വീപുകളിലൂടെയാണ് ദമ്ബതിമാര്‍ ഇരുചക്രവാഹനവുമായി കറങ്ങിയത്. ഷൂട്ടിന് ശേഷമുള്ള ഈ യാത്ര ആരാധകരും ഏറ്റെടുത്തു. ദ്വീപില്‍ ഷൂട്ടിനെത്തിയ ദമ്ബതിമാര്‍ കാര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് ആരുമറിയാതെ ഹെല്‍മെറ്റും വെച്ച് കറങ്ങാനിറങ്ങിയതായിരുന്നു. കറുപ്പ് ടീ ഷര്‍ട്ടും പാന്റും ധരിച്ചാണ് അനുഷ്‌കയെത്തിയത്.
കോഹ്ലി പച്ച ഷര്‍ട്ട് ധരിച്ചിരുന്നു. ഇവരെ ഒറ്റ നോട്ടത്തില്‍ ആരാധകര്‍ മനസിലാക്കി. പിന്നാലെ കൂടിയ മാദ്ധ്യമങ്ങളെ താരങ്ങളും മുഷിപ്പിച്ചില്ല. റൈഡിന് ശേഷം എല്ലാവരുടെയും ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത ശേഷമാണ് ഇവര്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha

























