എട്ടുവർഷം മുൻപ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്... ദൈവമേ, ഇതു ഒരു സവാരിയാണ്! ഭ്രാന്തിന്റെ മറ്റൊരു വർഷം...എട്ടാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതിമാർ

മലയാളികളുടെ ഇഷ്ട താര ദമ്പതിമാരാണ് നസ്രിയയും ഫഹദും. ഇത്രയും ക്യൂട്ട് ജോഡികൾ മലയാള സിനിമയിൽ ആരാധകരെ നേടിയെടുത്തതും വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഫഹദും നസ്രിയയും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധിപേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്. എന്നാൽ നസ്രിയ പങ്കുവച്ച കുറുപ്പാണ് ശ്രദ്ധ നേടുന്നത്. ഫഹദും നസ്രിയയും സൈക്കിൾ സവാരി നടത്തുന്നതാണ് വീഡിയോ. ശരി.... ഭ്രാന്തിന്റെ മറ്റൊരു വർഷം.... എട്ടുവർഷം മുൻപ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്. ദൈവമേ, ഇതു ഒരു സവാരിയാണ് എന്നാണ് വീഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്.
https://www.facebook.com/Malayalivartha

























