തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ അമ്പലമുണ്ടാക്കിയിട്ടുണ്ട്! ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണ്... തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകന്റെ ആ വെളിപ്പെടുത്തൽ പുറത്ത് വിട്ട് നടി ഹണി റോസ്

മലയാളികളുടെ ഇഷ്ട നടിയാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഹണി റോസ്. തന്റെ ഗ്ലാമറസ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട് ഹണി റോസ്. ഇപ്പോഴിതാ ഹാനയുടെ വാക്കുകളാണ് വൈറലായി മാറുന്നത്. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകൻ പറഞ്ഞതിനെകുറിച്ചാണ് ഹണി വെളിപ്പെടുത്തിയത്. ‘തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമായിരുന്നു ഹണി റോസ് പറഞ്ഞത്. ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് ചോദിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണിയുടെ മറുപടി. ഇതിനു ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























