Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു


സങ്കടക്കാഴ്ചയായി.... ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഹോർമുസ് കടലിടുക്ക് കടക്കാനായി ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു... എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു


  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ


ഇന്ന് അക്ഷയ തൃതീയ ... സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്

കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു.. അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു.. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവര്‍ സന്തുഷ്ടരായിരുന്നില്ല.. അതെന്റെ പ്രശ്‌നമാണെന്ന് ഈ രണ്ട് ബന്ധങ്ങളില്‍ നിന്നും മനസ്സിലായി.. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

22 AUGUST 2022 01:25 PM IST
മലയാളി വാര്‍ത്ത

സഹനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. സംവിധായകൻ കമലിന്‍റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച താരം നമ്മള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഗദ്ദാമ എന്ന ചിത്രത്തിലൂടെ മുഴുവൻ സമയം അഭിനയത്തിലേക്ക് കടന്നു. ഏതാനും സിനിമകൾ കൊണ്ടുതന്നെ മലയാളത്തിൽ ഏറെ ശ്രദ്ധ നേടുകയുമുണ്ടായി അദ്ദേഹം. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്ന ഷെയിന്റെ വീഡിയോയാണ് വൈറലാവുന്നത്. ആരുമായിട്ടും ഞാനങ്ങനെ വഴക്ക് കൂടാറില്ല. ചില ബന്ധങ്ങളില്‍ ആയിരിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്. ലവ് റിലേഷന്‍സ് എനിക്ക് തീരെ വര്‍ക്കാവില്ല. വിവാഹജീവിതം എല്ലാവര്‍ക്കും വര്‍ക്കാവില്ല. ക്രിസ്ത്യന്‍സില്‍ ദൈവവിളി കിട്ടി അച്ചനും കന്യാസ്ത്രീമാരും ആവുന്നത് പോലെയാണ് വിവാഹവും. എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ രണ്ട് പേരും ഒരുമിച്ചിട്ടുള്ള അധിക പ്രണയം ഇല്ലായിരുന്നു. ചില സമയങ്ങളില്‍ പ്രണയിച്ചിട്ടുണ്ട്. അത് എവിടെയോ മുറിഞ്ഞ് പോകും. പിന്നെ അങ്ങനെ സീരിയസായി കണ്ടിട്ടില്ല. റിലേഷനിലെ പ്രധാന ഘടകം നമ്മുടെ വിഷമം മറ്റേ ആളുടെ അടുത്ത് പറയണം. അതെനിക്ക് വിശദീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് പ്രണയമൊന്നും മുന്നോട്ട് പോവാത്തതെന്നാണ്' നടന്‍ പറഞ്ഞത്. 'ഇനി ലവ് പരിപാടി വിട്ടിട്ട് ഡേറ്റിങ് പരിപാടിയിലേക്ക് തിരിയുന്നതാണ് കുറച്ച് കൂടി സൗകര്യം. അതില്‍ ബാധ്യതയുണ്ടാവില്ല. വര്‍ക്കാവില്ലെന്ന് തോന്നുന്ന സമയത്ത് നല്ല കൂട്ടുകാരായി തുടരാം എന്ന പറയാം. പ്രണയത്തിലാവുമ്പോള്‍ അത് നടക്കില്ല. കൂട്ടുകാരായി ഇരിക്കുന്നവര്‍ക്ക് അതുപോലും ഇല്ലാതെയാവും. പ്രണയിക്കാത്തത് കൊണ്ട് തന്നെ ഞാന്‍ അറേഞ്ച് മ്യാരേജാണ് ചെയ്തത്. അതും ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവര്‍ സന്തുഷ്ടരായിരുന്നില്ല.

 

 

അതെന്റെ പ്രശ്‌നമാണെന്ന് ഈ രണ്ട് ബന്ധങ്ങളില്‍ നിന്നും മനസ്സിലായി. അതുകൊണ്ടാണ് വേറൊരാളുടെ ചിന്താമണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളുലാവാന്‍ താല്‍പര്യമില്ലാത്തത്. ഒരു തരത്തിലും അത് വര്‍ക്കാകില്ലെന്ന തോന്നലുണ്ട്. എനിക്ക് വിവാഹം ശരിയാവില്ലെന്ന് ഒത്തിരിപേര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും വിവാഹം കഴിപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. നാളെ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പോവുന്നതും അതൊക്കെ തന്നെയാണെന്നായിരുന്നു താരം പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം  (14 minutes ago)

12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (40 minutes ago)

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വീഴ്ത്തി...  (47 minutes ago)

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് ...  (57 minutes ago)

ഇടുക്കി തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു  (1 hour ago)

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (6 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (6 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (7 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (7 hours ago)

Malayali Vartha Recommends