കുഞ്ഞ് രാജകുമാരിയെ മടിയിലിരുത്തി പ്രിയങ്ക, മുഖത്ത് കുഞ്ഞിക്കാലു വെച്ച് കളിച്ച് മാൽതി, നിക്ക്-പ്രിയങ്ക താരദമ്പതികൾ രണ്ടാമതൊരു കുഞ്ഞിനായുള്ള കാത്തിരിപ്പിലെന്ന് റിപ്പോർട്ടുകൾ

2018 ലായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. കഴിഞ്ഞ ജനുവരിയിലാണ് വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞു മാലാഖ നിക്ക്-പ്രിയങ്ക താര ദമ്പതികളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇടയ്ക്കിടെ മകൾ മാൽതി മേരിയോടൊപ്പമുള്ള നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതുവരെ താരദമ്പതികൾ മകളുടെ മുഖം വ്യക്തമാകുന്ന ഒരു ചിത്രവും പുറത്തുവിട്ടിട്ടില്ല.
ഇപ്പോഴിത പ്രിയങ്ക വീണ്ടും മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഈ ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം വ്യക്തമല്ല. കുഞ്ഞ് രാജകുമാരിയെ മടിയിലിരുത്തിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ പ്രിയങ്കയും മാൽതിയും വെള്ള നിറത്തിലെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
രണ്ടാമത്തെ ചിത്രത്തിൽ പ്രിയങ്കയുടെ മുഖത്ത് കുഞ്ഞിക്കാലു വെച്ച് കളിക്കുന്ന മാൽതിയേയും കാണാം. താരങ്ങളടക്കം നിരവധി പേരാണ് പ്രിയങ്കയുടേയും കുഞ്ഞിന്റേയും ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. എന്നാൽ രണ്ടാമതൊരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അഭിനയത്തിന് പുറമേ ഒരു സംരംഭക കൂടിയാണ് പ്രിയങ്ക. ന്യൂയോർക്കിൽ സോന എന്ന പേരിലാണ് പ്രിയങ്ക റെസ്റ്റോറന്റ് നടത്തുന്നുണ്ട്. അടുത്തിടെയായിരുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പ്രിയങ്ക തന്റെ 40-ാം പിറന്നാൾ ആഘോഷിച്ചത്.
https://www.facebook.com/Malayalivartha

























