Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ മൂക്ക് തൊടുന്ന ഇടത്ത് നിങ്ങളുടെ സ്വാതന്ത്രം അവസാനിയ്ക്കും.. ജിഷിനും വരദയും വിവാഹ മോചിതരായി.. ജിഷിന് ഒപ്പമുള്ള ഫോട്ടോകള്‍ എല്ലാം വരദ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു.. എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഒപ്പം വിവാഹ മോചിതരായി എന്ന വാര്‍ത്തകള്‍ പ്രചരിക്കാൻ തുടങ്ങി! വാര്‍ത്തകളോട് പ്രതികരിച്ച് വരദ

22 AUGUST 2022 04:07 PM IST
മലയാളി വാര്‍ത്ത

അമല എന്ന സീരിയലിലൂടെയാണ് വരദയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. ഈ സീരിയലില്‍ വില്ലനായി അഭിനയിച്ചത് ജിഷിന്‍ മോഹനാണ്. വില്ലനും നായികയും സ്‌ക്രീനില്‍ അടിപിടിയാണെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയ ജോഡികളായി. 2014 ല്‍ ആണ് ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ഒരേ ഒരു മകനാണ് ഇരുവര്‍ക്കും ഉള്ളത്. ജിഷിന് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവച്ചില്ല എങ്കിലും, മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെയായി വരദയും ജിഷിന്‍ മോഹനും വിവാഹ മോചിതരായി എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ജിഷിനും വരദയും വിവാഹ മോചിതരായി. ജിഷിന് ഒപ്പമുള്ള ഫോട്ടോകള്‍ എല്ലാം വരദ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഒപ്പമാണ് വിവാഹ മോചിതരായി എന്ന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. മാത്രവുമല്ല, അടുത്തിടെ യൂട്യൂബ് ചാനല്‍ ആരംഭിച്ച വരദ തന്റെ 'ഡേ ഇന്‍ മൈ ലൈഫും', 'ഹോം ടൂറും' ചെയ്തിരുന്നു. അതിലൊന്നും ജിഷിനെ കാണാന്‍ ഇല്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാര്‍ത്തകള്‍ ശക്തി പ്രാപിച്ചത്. എന്നാല്‍ ജിഷിന് ഒപ്പമുള്ള ഫോട്ടോകള്‍ വരദ ഡിലീറ്റ് ചെയ്തു എന്നത് വാസ്തവ വിരുദ്ധമാണ്.

പൊതുവെ വരദ കുടുംബ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് കുറവാണ്. വല്ലപ്പോഴും പങ്കുവച്ച കുടുംബ ചിത്രങ്ങള്‍ ഇപ്പോഴും ഇന്‍സ്റ്റഗ്രാമിലുണ്ട്. നേരത്തെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന ഷോയില്‍, വരദയ്ക്കും തനിയ്ക്കും വ്യത്യസ്ത സമയങ്ങളിലാണ് ഷൂട്ടിങ് ഷെഡ്യൂള്‍, അതിനാല്‍ മാസത്തില്‍ പരസ്പരം കാണുന്നത് വളരെ കുറവാണ് എന്ന് ജിഷിന്‍ പറഞ്ഞിരുന്നു. ഒരുപക്ഷെ അതുകൊണ്ടാവാം വരദയുടെ യൂട്യൂബ് വീഡിയോയില്‍ ജിഷിന്‍ അപ്രത്യക്ഷനായത്. ഈ സാഹചര്യത്തിലാണ് വിവാഹ മോചന വാര്‍ത്തകള്‍ അന്തവും കുന്തവും ഇല്ലാതെ പ്രചരിയ്ക്കുന്നത്. നേരത്തെ പല തവണ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നുവെങ്കിലും ജിഷിനോ വരദയോ പ്രതികരിച്ചിരുന്നില്ല. ഇതെല്ലാം പാര്‍ട്ട് ഓഫ് ഗെയിം എന്ന ഭാവമാണ് ജിഷിന്. ഇപ്പോള്‍ പരിധി കടന്നതോടെ ഇന്‍സ്റ്റഗ്രാമിലൂടെ വരദ പ്രതികരിച്ചു. 'എന്റെ മൂക്ക് തൊടുന്ന ഇടത്ത് നിങ്ങളുടെ സ്വാതന്ത്രം' അവസാനിയ്ക്കും എന്നാണ് വരദയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പരിധി കടന്നാല്‍ ഒരുപക്ഷെ വരദ ശക്തമായി പ്രതികരിച്ചേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends