സ്‌കൂട്ടറില്‍ മുംബൈ നഗരം ചുറ്റി താരദമ്പതികൾ, വിരാട് കോലിയും അനുഷ്‌ക ശർമയും സ്‌കൂട്ടറില്‍ നഗരം ചുറ്റുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ഇന്ത്യൻ താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും മുംബൈ നഗരത്തിലൂടെ സ്‌കൂട്ടറില്‍ ചുറ്റി കറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമാണ് കോലിയുടെ വേഷം. കറുത്ത ടി ഷര്‍ട്ടും പാന്റുമാണ് അനുഷ്‌ക അണിഞ്ഞിരിക്കുന്നത്.
മുംബൈയിൽ ഒരുമിച്ചുള്ള ഒരു ചിത്രീകരണത്തിനു ശേഷമാണ് ഇരുവരും സ്‍കൂട്ടിയിൽ സഞ്ചരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും കോടികള്‍ വിലയുള്ള നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള ഈ ദമ്പതികള്‍ മുംബൈ നഗരത്തിലൂടെ നടത്തിയ സ്‍കൂട്ടര്‍ യാത്രയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
https://www.facebook.com/Malayalivartha

























