Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുവട്ടം ഫോട്ടോ എടുത്തതല്ലേ ഇനി പറ്റില്ലെന്ന് മാനേജര്‍... ഫോട്ടോയെടുക്കുന്നവരുടെ മനസ്സ് ഇങ്ങനെയാകുമെന്ന് ചിന്തിച്ച് വിദ്യ ബാലന്‍

22 AUGUST 2022 10:06 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ് വിദ്യ ബാലന്‍. ബോഡി ഷെയ്മിംഗിനെതിരെ നിരന്തരം സംസാരിക്കുന്ന നടിയാണ് വിദ്യ ബാലന്‍. തടി കൂടുതലാണെന്ന് പറഞ്ഞ് തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ നടി തുറന്നു സംസാരിക്കാറുണ്ട്. കരിയറില്‍ ശരീര ഭാരം പ്രധാന വിഷയമായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇത് തനിക്ക് വലിയ അപകര്‍ഷകതാ ബോധം ഒരു കാലത്ത് ഉണ്ടാക്കിയിരുന്നെന്നും വിദ്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു ആരാധിക തന്നിലുണ്ടാക്കിയ ചിന്തകളെ പറ്റി സംസാരിച്ചിരിക്കുകയാണ് വിദ്യ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലിട്ട കുറിപ്പിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. 'അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കവെ ഒരു പെണ്‍കുട്ടി എന്റെയടുത്ത് വന്ന് ഫോട്ടോ ചോദിച്ചു. വലിയ ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നു. പറ്റാവുന്ന ഫോട്ടോകള്‍ക്ക് ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഒരുവട്ടം ഫോട്ടോ എടുത്ത കുട്ടി വീണ്ടും ഒരു ഫോട്ടോയ്ക്ക് വരുന്നത്'

'ഒരുവട്ടം ഫോട്ടോ എടുത്തതല്ലേ ഇനി പറ്റില്ലെന്ന് എന്റെ മാനേജര്‍ പറഞ്ഞു. എന്റെ മോശം വശത്ത് നിന്നുള്ള ഫോട്ടോയാണ് എടുത്തത് ഇത് പോസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. ആ കുട്ടി പിന്‍വാങ്ങിയില്ല. എന്റെ കാറിനടുത്തോളം വന്നു. ജീവിതം ആ ഫോട്ടോയില്‍ ആശ്രയിച്ചാണെന്ന തരത്തിലായിരുന്നു. ഞാന്‍ അനുസരിച്ചു. പിന്നീട് കാറിനകത്തിരുന്ന് ഞാന്‍ ചിന്തിച്ചു'

'എനിക്ക് എന്റെ വലത് വശത്തേക്കാള്‍ ഇടത് വശത്തുള്ള ഫോട്ടോകളായിരുന്നു ഇഷ്ടം. പക്ഷെ പിന്നീട് ഞാനെന്നെ തന്നെ സ്വയം അംഗീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ഭാഗം മാത്രം ഇഷ്ടപ്പെടുന്നത് മറ്റൊരു ഭാഗത്തെ ഒഴിവാക്കുന്നത് പോലെയാണെന്ന് മനസ്സിലാക്കി. ഫോട്ടോഗ്രാഫര്‍മാരോട് എന്റെ ഇടത് വശത്ത് നിന്ന് ഫോട്ടോ എടുക്കരുതെന്ന് പറയുമായിരുന്നു. കാരണം ആ വശത്ത് നിന്ന് എന്നെ കാണാന്‍ ഭംഗിയില്ലെന്ന് ഞാന്‍ കരുതി'

'ഇതാരെങ്കിലും കണ്ടുപിടിക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അതെല്ലാം മാറി. എന്റെ എല്ലാ ശരീര ഭാഗങ്ങളെയും ഇഷ്ടപ്പെടുന്നു. ഏത് സൈഡില്‍ നിന്നാണ് എന്റെ ഫോട്ടോ എടുക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കുന്നില്ല. അത് എന്നെ വലത് വശത്ത് കൂടെ കാണുന്നതില്‍ മാറ്റം വന്നത് കൊണ്ടല്ല. അതൊരിക്കലും മാറില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നെ സ്വയം കാണുന്ന രീതിയില്‍ മാറ്റം വന്നത് കൊണ്ടാണെന്നും' വിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends