സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസം തടവ്: കോടതി വിധി കാര്‍ത്തിയെയും, സാമന്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ പ്രൊഡക്ഷൻ ഹൗസിൽ നിന്ന് വാങ്ങിയ പണം തിരിച്ച് നൽകാത്തതിനെ തുടർന്ന്

പ്രൊഡക്ഷൻ ഹൗസിൽ നിന്ന് വാങ്ങിയ പണം തിരിച്ച് നൽകാത്തിനെ തുടർന്ന് സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍സ് നല്‍കിയ കേസിലാണ് സൈദാപേട്ട കോടതി ശിക്ഷ വിധിച്ചത്.
കാര്‍ത്തിയെയും സാമന്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കടം വാങ്ങിയ തുക പിന്നീട് ലിംഗുസാമി മടക്കി നല്‍കിയില്ലെന്ന് മാത്രമല്ല, ലിംഗുസാമി നല്‍കിയ ചെക്ക് മടങ്ങുകയും ചെയ്തു.
ഇതോടെയാണ് ലിംഗുസാമിയ്‌ക്കെതിരെ പരാതിയുമായി പിവിപി ക്യാപിറ്റല്‍ രംഗത്തെത്തിയത്. അതേ സമയം സൈദാപേട്ട കോടതിയുടെ വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ സംവിധായകൻ അപ്പീൽ നൽകും.
https://www.facebook.com/Malayalivartha

























