ഞാന്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന്, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്... പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്... ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നത്! അനന്തപുരിയെ ഇളക്കി മറിച്ച് കൊണ്ട് പൃഥ്വിരാജ് പറഞ്ഞത് കേട്ടോ!

കിഴക്കേകോട്ട കാൽനട മേൽപ്പാലം ഉദ്ഘാടന വേദിയിൽ തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പൃഥ്വിരാജ്. തന്റെ മലയാളം ഇങ്ങനെയല്ല. ഇപ്പോൾ കുറച്ച് ആലങ്കാരികമായി സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ജനിച്ച നാട്ടിൽ ഇത്തരമൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ വരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് അഭിസംബോധന ചെയ്ത് ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും അപ്പോള്‍ തന്നെ പങ്കെടുക്കമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഇത്തരം മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രനും സംഘത്തിനും ഇനിയും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 'ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിനാണ് ആദ്യമേ ഞാന്‍ അഭിനന്ദനം അറിയിക്കുന്നത്. ഞാന്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന്, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇനങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. 'കാപ്പ' എന്ന സിനിമയില്‍ എന്റെ ഭാഷയില്‍ ഞാന്‍ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഞാന്‍ ജനിച്ച നാട്ടില്‍ ഇത്തരമൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വരുന്നതില്‍ സന്തോഷം. ഇത്തരം പദ്ധതികള്‍ ആര്യക്കും ആര്യയുടെ ടീമിനും നടത്താന്‍ സാധിക്കട്ടെയെന്നും പൃഥ്വിരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha

























