മരുന്നൊക്കെ കഴിച്ച് റെസ്റ്റൊക്കെ എടുത്തപ്പോൾ അസുഖം മാറി വരുന്നുണ്ട്.. എന്നാലും ഭയങ്കര മൂഡ് ഓഫാണ്... ഒന്നിനോടും ഒരു താത്പര്യമില്ലാത്തതുപോലെ... എനിക്കിഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തിട്ട് രണ്ട് മൂന്ന് ദിവസമായി... മഷുവിൻ്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബഷീർ ബഷി

ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷ വിവരം അറിയിച്ചത്. മഷൂറ ഗർഭിണി ആയതോട് കൂടി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതും ഗർഭിണിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊരുക്കുന്നതും പ്രിയപ്പെട്ടവർ കാണാൻ എത്തിയതിൻ്റെയും വിശേഷങ്ങളെല്ലാം ഇരുവരുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം മഷുവിന് സുഖമില്ലെന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ ആയിരുന്നു പങ്കുവെച്ചത് . അന്ന് ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിയതിൻ്റെയും മഷുവിൻ്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുമൊക്കെ ബഷീർ ബഷി പറയുകയാണ്. 'മരുന്നൊക്കെ കഴിച്ച് റെസ്റ്റൊക്കെ എടുത്തപ്പോൾ അസുഖം മാറി വരുന്നുണ്ട് . എന്നാലു ഭയങ്കര മൂഡ് ഓഫാണ് ഇപ്പോൾ. ഒന്നിനോടും ഒരു താത്പര്യമില്ലാത്തതുപോലെ. എവിടെയെങ്കിലും ഒന്ന് കിടന്നുറങ്ങാൻ ആണ് നോക്കുന്നത്, മടിയും ഉണ്ട്, ഇടക്ക് വീട്ടിലൊക്കെ പോകാനും തോന്നി. പ്രഗ്നൻ്റ് പീരീഡിൽ ഇങ്ങനെയൊക്കെ വരുന്നതാരിക്കും'. 'പിന്നെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തിട്ട് രണ്ട് മൂന്ന് ദിവസമായി . ചിലപ്പോൾ അതുകൊണ്ട് മൂഡ് ഓഫാകാറുണ്ട് ഞാൻ. അതും ആകാം കാരണം. എന്തായാലും ഞാൻ വീഡയോസുമായി പഴയതുപോലെ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മഷൂറ പറഞ്ഞു. മഷുവിൻ്റെ വിശേഷം പങ്കുവെച്ച ശേഷം നേരെ സുഹാനയുടെ അടുത്തേക്ക് ആണ് പോയത്. പുതിയ വ്ലോഗ് ചെയ്തതിൻ്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചു. ഇനിയും വീഡിയോസ് ചെയ്യണമെന്ന് സോനുവിനോട് പറഞ്ഞു. പിന്നീട് ഡയറ്റുമായി ബന്ധപ്പെട്ട് സോനുവിനെ കളിയാക്കുകയും ചെയ്തു. എന്തായാലും വീഡിയോ പെട്ടന്ന് തന്നെ വൈറലായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























