കര്‍ത്താവ് മരിച്ചിട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റത് പോലെ, എന്റെ മരണം ഉണ്ടായി മൂന്ന് മിനുറ്റ് കൊണ്ട് ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റൂ.. മരിച്ചാലും ഇങ്ങനെയൊക്കെയാണെന്ന് മനസിലായി കേട്ടോ! ട്രോളന്മാരെ ട്രോളി നടി കുളപ്പുള്ളി ലീല; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഹാസ്യരൂപേണയുള്ള അമ്മ കഥാപാത്രങ്ങളിലൂടെയാണ് കുളപ്പുള്ളി ലീല മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത്. നാടകങ്ങളിലൂടെ കരിയര്‍ തുടങ്ങി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു ലീല. അവിടുന്നിങ്ങോട്ട് വേറിട്ട അവതരണവും സംസാരരീതിയും നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലൂടെ മുന്നൂറ്റിയമ്പതോളം സിനിമകളില്‍ ലീല അഭിനയിച്ചിരുന്നു. അതേസമയം ഈ അടുത്ത കാലത്തായിരുന്നു നടി കുളപ്പുള്ളി ലീല മരിച്ചുവെന്ന തരത്തിൽ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ലീലയുടെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററടക്കം പ്രചരിച്ചതോടെ വലിയ രീതിയില്‍ അത് വൈറലാവുകയും ചെയ്തു. എന്നാല്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്ത് വന്നതോടെ അതൊരു കോമഡിയായി മാറി. ഇപ്പോഴിതാ നടിയുടെ രസകരമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.
ലീലേച്ചി വിട പറഞ്ഞു. ആദാരഞ്ജലികള്‍ കുളപ്പുള്ളി ലീല.. മൈത്രി കലാ കേന്ദ്ര കൊടുങ്ങല്ലൂര്‍' എന്ന് പറഞ്ഞൊരു പോസ്റ്റര്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നു. തന്റെ വാട്‌സാപ്പിലും ഇതേ ചിത്രം വന്നത് പുറംലോകത്തെ കാണിച്ച് കൊണ്ടാണ് ലീല എത്തിയിരിക്കുന്നത്. മരിച്ചിട്ട് എന്നാണ് ഉയിര്‍ത്തെഴുന്നേറ്റത് എന്ന ചോദ്യത്തിന് ട്രോളന്മാരെ ട്രോളികൊണ്ടുള്ള മറുപടിയും നടി നല്‍കി. 'കര്‍ത്താവ് മരിച്ചിട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റത് പോലെ, എന്റെ മരണം ഉണ്ടായി മൂന്ന് മിനുറ്റ് കൊണ്ട് ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റൂ.. മരിച്ചാലും ഇങ്ങനെയൊക്കെയാണെന്ന് മനസിലായി കേട്ടോ' എന്നുമാണ് കുളപ്പുള്ളി ലീല തമാശരൂപേണ വീഡിയോയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























