കാമുകനുമായി പാർട്ടി നടത്തിയ ശേഷം ദേഷ്യം നിറഞ്ഞ മുഖഭാവത്തോടെ റസ്റ്റോറന്റിൽ നിന്നും ഇറങ്ങിപ്പോയി! വീഡിയോ പകർത്തിയപ്പോൾ ഓർഹാൻ ദേഷ്യപ്പെട്ടു.. എന്തോ വലിയ പ്രശ്നം ഇരുവർക്കുമിടയിൽ നടന്നിട്ടുണ്ടെന്നും ഇത്രത്തോളം ഗ്ലൂമിയായി ജാൻവിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ആരാധകർ

ബോളിവുഡ് നടിയാണ് ജാന്‍വി കപൂറെങ്കിലും ഭാഷാഭേദമന്യേ എല്ലാവരുടെയും ഇഷ്ടനായികയാണ് ജാൻവി. അമ്മ ശ്രീദേവിയോടുള്ള ഇഷ്ടം ഇപ്പോഴും ഈ താരപുത്രിയോടും ഉണ്ടാകും.ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ജാൻവി കപൂർ മുമ്പ് ധടക്കിന്റെ തന്റെ നായകനായിരുന്ന ഇഷാൻ ഖട്ടറുമായി പ്രണയത്തിലായിരുന്നു. പക്ഷെ താമസിയാതെ ഇരുവരും വേർപിരിഞ്ഞു. ശേഷം ജാൻവി അക്ഷത് രാജനുമായി ഡേറ്റിംഗ് ആരംഭിച്ചു. എന്നാൽ ഇരുവർക്കുമിടയിൽ കാര്യങ്ങൾ ശരിയായി മുന്നോട്ട് പോകാത്തതിനാൽ പിരിഞ്ഞു. താരപുത്രി ജാൻവി ഇപ്പോൾ സോഷ്യൽ ആക്ടിവിസ്റ്റ് ഓർഹാൻ അവത്രമണിയുമായി ഡേറ്റിംഗ് നടത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരും ഒരുമിച്ചുള്ള പ്രൈവറ്റ് പാർട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മുമ്പും സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.
പതിവായി പാപ്പരാസികളെ കണ്ടാൽ പുഞ്ചിരി സമ്മാനിച്ച് മാത്രമെ ജാൻവി പോകാറുള്ളു. പക്ഷെ കാമുകനുമായി പാർട്ടി നടത്തിയ ശേഷം ദേഷ്യം നിറഞ്ഞ മുഖഭാവത്തോടെ റസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് വന്ന് വാഹനത്തിൽ കയറി അതിവേഗത്തിൽ ജാൻവി പോയി. ജാൻവിക്ക് പിന്നാലെ വന്ന ഓർഹാൻ വാതിൽക്കൽ നിന്ന് താരപുത്രി പോകുന്നത് നോക്കുന്നുണ്ടായിരുന്നു. ഇരുവരും വഴക്കിട്ട് പിരിഞ്ഞ് പോകുന്നതുപോലെയാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്. ഓർഹാന്റെ വീഡിയോ പകർത്തിയപ്പോൾ ഓർഹാൻ പാപ്പരാസികളോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. എന്തോ വലിയ പ്രശ്നം ഇരുവർക്കുമിടയിൽ നടന്നിട്ടുണ്ടെന്നും ഇത്രത്തോളം ഗ്ലൂമിയായി ജാൻവിയെ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്.
https://www.facebook.com/Malayalivartha

























