അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം, തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം, കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്ന് മഞ്ജു വാര്യർ...!

അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവനയെന്ന് നടി മഞ്ജു വാര്യർ.കരുത്തിന്റെ പ്രതീകമാണ്. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യമ്പെയിൻ പരിപാടിയിലാണ് നടി ഭാവനയെ പ്രശംസിച്ച് കൊണ്ട് മഞ്ജുവിന്റെ പ്രതികരണം.
അതേസമയം, സിനിമയിലേയ്‌ക്ക് വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ് നടി ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഷറഫുദ്ധീൻ ആണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭദ്രൻ സംവിധാനം ചെയ്യുന്ന ‘ഇഒ’ എന്ന സിനിമയിലും താരം വേഷം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























