പ്രണയ വര്‍ഷങ്ങളും അതിനുശേഷമുള്ള വിവാഹ വര്‍ഷങ്ങളും... അശ്വതി ശ്രീകാന്ത്

അവതാരികയായും അഭിനേത്രിയായും മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ അശ്വതി അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തുവെങ്കിലും തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലേക്കുള്ള മടക്കത്തിലാണ് അശ്വതി ഇപ്പോഴുള്ളത്. 'ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്‍ഷങ്ങള്‍ നമ്മള്‍ നമ്മളായ പത്തു വര്‍ഷങ്ങള്‍.. 'കൂട്ട്' ഒരു വിലപിടിച്ച വാക്കാണ്'.
അശ്വതി കുറിച്ചു. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. പ്ലസ് ടു കാലത്ത് ആരംഭിച്ച ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























