ഇന്നും ആ താരത്തിനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല... തുറന്നു പറഞ്ഞ് നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ താരമാണ് നമിത പ്രമോദ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്.അഭിനയത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അനുഷ്‌ക ഷെട്ടിയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയെന്നും അവരോടാണ് തനിയ്ക്ക് ക്രഷ് തോന്നിയതെന്നും നമിത തുറന്ന് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താനൊരു ആണായിരുന്നെങ്കില്‍ അനുഷ്‌കയെ പ്രൊപ്പോസ് ചെയ്യുമായിരുന്നു എന്നും അനുഷ്‌കയുടെ സംസാര രീതിയും ചിരിയുമെല്ലാം തനിക്ക് പണ്ട് മുതലെ ഇഷ്ടമാണെന്നും നമിത പറഞ്ഞു. ഇന്നും അനുഷ്‌കയോടുള്ള ഇഷ്ടത്തിന് കുറവ് വന്നിട്ടില്ലെന്നും നമിത കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























