ആ നടിയുടെ സംസാര രീതിയും ചിരിയുമെല്ലാം എനിക്ക് പണ്ട് മുതലെ ഇഷ്ടമാണ്.. ഞാനൊരു ആണായിരുന്നെങ്കിൽ നടിയെ പ്രൊപ്പോസ് ചെയ്യുമായിരുന്നു! ആദ്യമായി ആ തുറന്ന് പറച്ചിലുമായി നമിത പ്രമോദ്

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നമിത പ്രമോദ്. തിരിച്ച് വരവിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നമിത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. അനുഷ്‌ക ഷെട്ടിയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയെന്നും അവരോടാണ് തനിയ്ക്ക് ക്രഷ് തോന്നിയതെന്നും നമിത തുറന്ന് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം വെളിപ്പെടുത്തിയത്. താനൊരു ആണായിരുന്നെങ്കില്‍ അനുഷ്‌കയെ പ്രൊപ്പോസ് ചെയ്യുമായിരുന്നു എന്നും അനുഷ്‌കയുടെ സംസാര രീതിയും ചിരിയുമെല്ലാം തനിക്ക് പണ്ട് മുതലെ ഇഷ്ടമാണെന്നും നമിത പറഞ്ഞു. ഇന്നും അനുഷ്‌കയോടുള്ള ഇഷ്ടത്തിന് കുറവ് വന്നിട്ടില്ലെന്നും നമിത കൂട്ടിച്ചേർത്തു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ് നമിത ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
https://www.facebook.com/Malayalivartha

























