കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം വെള്ളിത്തിരയിലേക്ക്... കുളപ്പുള്ളി ലീല ജിഷയുടെ അമ്മയായി എത്തുന്നു... നി പയുടെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം സിനിമയാവുന്നു. ബെന്നി ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് നി പ എന്നാണ് പേര്. ഈ മാസം 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സലിംകുമാര്‍, ദേവന്‍, ബാബു ആന്റണി, ബബില്‍ പെരുന്ന, ജോണി ആന്റണി, ലാല്‍ ജോസ്, രാജേഷ് ശര്‍മ്മ, അനൂപ് ചന്ദ്രന്‍, സുനില്‍ സുഖദ, കോട്ടയം പ്രദീപ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. കുളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മയായി എത്തുന്നത്. ഹിമുക്രി ക്രിയേഷൻസിൻ്റെ ബാനറിൽ ബെന്നി പി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. പ്രജോദ് ഉണ്ണി എഴുതി സുനില്‍ ലാല്‍ ചേര്‍ത്തല സംഗീതം പകര്‍ന്ന ഗാനങ്ങള്‍ യേശുദാസ്, അനില്‍ തമ്മനം, സൗമ്യ നിധീഷ് എന്നിവര്‍ ആലപിച്ചിരിക്കുന്നു. ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഷേര്‍ളിരാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മണ്‍സൂര്‍ വെട്ടത്തൂര്‍, എഡിറ്റിംഗ്- അനീഷ് കെഎസ്എഫ്ഡിസി.
https://www.facebook.com/Malayalivartha

























