ആരാധകർ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്.. ഒരർത്ഥത്തിൽ ദൈവം തന്നെയാണ്.. ഞങ്ങൾക്കും ആരാധകർക്കുമിടയിൽ യാതൊരുവിധ കെട്ടുപാടുകളുമില്ല.. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല.. അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല; തുറന്ന് പറഞ്ഞ് വിക്രം

ചിയാന്‍ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കോബ്ര ഓഗസ്റ്റ് 31നാണ് തിയേറ്റുറുകളില്‍ എത്തുന്നത്. മൂന്നു വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന വിക്രമിന്റെ ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിലെത്തിയതായിരുന്നു അദ്ദേഹം. വിക്രം എത്തുന്നതറിഞ്ഞ് കോളേജിന് അകത്തും പുറത്തും നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. ആരാധകരുടെ ഇത്തരം ആവേശ പ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.
ഇതുപോലുള്ള സ്നേഹപ്രകടനങ്ങൾ സത്യത്തിൽ അനുഗ്രഹമായാണ് അനുഭവപ്പെടാറെന്നും വിക്രം വ്യക്തമാക്കി. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല. ആരാധകർ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഒരർത്ഥത്തിൽ ദൈവം തന്നെയാണ്. ഞങ്ങൾക്കും ആരാധകർക്കുമിടയിൽ യാതൊരുവിധ കെട്ടുപാടുകളുമില്ല. ഞങ്ങളിൽ നിന്ന് അവർക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. ചിലർ ഞങ്ങളെ നേരിട്ട് കാണുകപോലും ചെയ്യുന്നില്ല. എങ്കിലും അവർ ഞങ്ങളുടെ മുഖവും പേരും ദേഹത്ത് പച്ചകുത്തുന്നുവെന്നും വിക്രം പറഞ്ഞു.
https://www.facebook.com/Malayalivartha

























